നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, February 27, 2016

ഖുറൈശിയ്‌ക്ക്‌ അം‌ഗീകാരം

ദുബൈ:എമിറേറ്റ്‌സിലെ സാമൂഹിക സാം‌സ്‌കാരിക സം‌ഘടന സാഹിത്യ രം‌ഗത്തെ മികച്ച സേവനം പരിഗണിച്ച്‌ സൈനുദ്ധീന്‍ ഖുറൈശിയെ ആദരിച്ചു.ദുബൈ ഇസ്‌ലാമിക് സെന്ററില്‍ വെച്ചായിരുന്നു ചടങ്ങ്‌ സം‌ഘടിപ്പിച്ചത്‌.
തൃശൂര്‍‌ ജില്ലയില്‍ തിരുനെല്ലൂര്‍ സ്വദേശി കെ.വി.അബൂബക്കറിന്റെയും ഖുറൈശി സൈനബയുടെയും അഞ്ചുമക്കളില്‍ ഇളയത്‌.പ്രശസ്‌ത മാപ്പിളപ്പാട്ടു ഗായകന്‍ ഖുറൈശി ഗുല്‍‌ മുഹമ്മദ്‌ബാവ വല്ല്യുപ്പയും ഗായകന്‍ കെ.ജി സത്താര്‍ അമ്മാവനുമാണ്‌.പ്രദേശത്തെ പുവ്വത്തൂര്‍ പാവറട്ടി ഗുരുവായൂര്‍ ശ്രീകൃഷ്ണ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍‌ത്തീകരിച്ച്‌ പ്രവാസിയായി എമിറേറ്റ്‌സില്‍ കഴിയുന്നു.കലാലയ ജീവിതത്തില്‍തന്നെ കലാ സാഹിത്യ രം‌ഗത്ത് സജീവമായിരുന്നു.പാരമ്പര്യമായി കിട്ടിയ സം‌ഗീത രം‌ഗത്തും സജീവമാണ്‌.മെഹ്‌റാന്‍,മാശാ അല്ലാഹ്‌ തുടങ്ങിയ ആള്‍‌ബങ്ങളുടെ രചനയും സം‌ഗീതവും നിര്‍‌വഹി്‌ച്ചത്‌ സൈനുദ്ധീന്‍ ഖുറൈശിയാണ്‌.ശ്രദ്ധേയങ്ങളായ ഒട്ടേറെ രചനകളുടെ കര്‍‌ത്താവാണ്‌.മികച്ച സാഹിത്യ സേവനത്തിനുള്ള 2010 ലെ സഹൃദയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌.സോഷ്യല്‍ മീഡിയാ രം‌ഗത്ത്‌ സജീവമായ സൈനുദ്ധീന്റെ മുല്ലപ്പൂക്കള്‍ എന്ന ബ്ലോഗ്‌ ഏറെ പ്രസിദ്ധമാണ്‌.'ഞാന്‍ പ്രവാസിയുടെമകന്‍' എന്ന  കൃതി പ്രവാസി സാഹിത്യ മേഖലയില്‍ നന്നായി ചര്‍‌ച്ച ചെയ്യപ്പെട്ട ഒന്നാണ്‌.ഇന്റര്‍ നാഷണല്‍ ഉദയം പഠനവേദിയിലെ നിറ സാന്നിധ്യമാണ്‌ സൈനുദ്ധീന്‍ ഭാര്യ:ജാസ്‌മിന്‍.മക്കള്‍:സുഹൈല്‍,സര്‍‌മീന,സുഹൈറ.