നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, November 30, 2015

വ്യായാമത്തിലെ ബാലപാഠം

വ്യായാമത്തി'ല്‍ പ്രകൃതിയുടെ സംഭാവനകളാണ് കൂടുതല്‍ സ്വീകരിക്കേണ്ടത്. മുതല്‍ മുടക്കോ അദ്ധ്വാനമോ ഇല്ലാതെ കിട്ടുന്ന വെളിച്ചവും വായുവും നന്നായി തന്നെ ഉപയോഗപ്പെടുത്തുക. ഏതൊരു പ്രവൃത്തിക്കും ശ്വസിക്കുന്നതിന് വലിയ പങ്കുണ്ട്. നടത്തതില്‍ ശരീരത്തിന്റെ അവയവങ്ങളെ ശ്രദ്ധിക്കുന്നതിനു വേണ്ടി പ്രാണായാമം കൂടെ ചേര്‍ത്തുനോക്കാം. ഒരു പാദം നിലത്ത് വെച്ചാല്‍ ശ്വസം ഉള്ളിലേക്ക് (inhale) എടുക്കുകയും മറ്റൊരു പാദം നിലത്ത് വെച്ചാല്‍ ശ്വസം വിടുകയും (exhale) ചെയ്താല്‍ ഹൃദയമിടിപ്പ് പോലെ വേഗമെറിയ ശ്രമകരമായ പരിശ്രമമായി തോന്നാം. ഇതേ തരത്തില്‍ ദൈര്‍ഘ്യത്തോടെയും ചെയ്യാം. ഒരു പാദം നിലത്ത് വെച്ചാല്‍ ശ്വസം എടുക്കുകയും അതേ പാദം വീണ്ടും വെച്ചാല്‍ ശ്വസം വിടുകയും ചെയ്യുക. ഈ പ്രക്രിയ വീണ്ടും കൂടുതല്‍ ദൈര്‍ഘ്യ മെടുത്തും ചെയ്യാം (നിര്‍ബാധം വേണ്ട). ഇത് തുടരാനും ശ്രദ്ധിക്കാനും പ്രയാസമാണ്. 
ഉദയരശ്മിയുടെ വരവോടെ ക്ഷുത്രജീവികള്‍ അവയുടെ മാളങ്ങളിലേക്ക് ചേക്കേറും. മറ്റു ജീവജാലകങ്ങളുടെ ശ്രുതിയും താളവും ചലനങ്ങളും, ചക്രവാളത്തിന്റെ വര്‍ണ്ണങ്ങളും നടത്തത്തില്‍ ആസ്വദിക്കുമ്പോള്‍ ആവര്‍ത്തന വിരസത ഇല്ലാതാകുന്നു. 

നടത്തം തുടങ്ങുന്നത് പാദരക്ഷയുടെ പിന്‍ഭാഗം ആദ്യം തട്ടികൊണ്ടായിരിക്കണം എന്നാല്‍ ഓടുന്ന സമയത്ത്‌ വിരലിനോട ചേര്‍ന്നുള്ള ഭാഗമാണ് ആദ്യം നിലത്ത്‌ തട്ടേണ്ടത്. വടിവൊത്ത ശരീരത്തോടെയും എന്നാല്‍ സ്വീകാര്യ മായ മനോഭാവത്തോടെയും വേണം നടക്കാന്‍. പാദരക്ഷയുടെ ഒരു ഭാഗം മാത്രം അളവില്‍ കൂടുതല്‍ തേഞ്ഞ്‌ പോകുന്നത് അനാരോഗ്യകരമായ ശീലത്തിന്റെ പ്രതിഫലനമത്രെ. മനുഷ്യനിലെ ദുര്‍‌ഗുണങ്ങള്‍ മനുഷ്യനെയും അതു വഴി സമൂഹത്തെയും തളര്‍‌ത്തുന്നു.സദ്‌ഗുണങ്ങള്‍ മനുഷ്യനെയും സമൂഹത്തെയും വളര്‍‌ത്തുകയും ചെയ്യുന്നു. വായന, എഴുത്ത്, വാക്‌ ധോരണി എന്നിവ ചിന്താജനകമാകുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം വളര്‍ച്ചയുണ്ട്‌, അത്തരം ഒന്ന്‌ വ്യായാമത്തിലൂടെയും ലഭ്യമാകും. വ്യായാമം എന്നത് രോഗത്തിന്റെ അവസാന ആശ്വാസ മെന്നും, രോഗമാണ് നടത്തതിന്റെ പ്രേരകം എന്നുമുള്ള പൊതുബോധം നാട്ടില്‍ പുറങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്. കഴിക്കാനുള്ള ഔഷധത്തിന്റെ കുറിപ്പിനോടൊപ്പം ആത്മാത്ഥ്തയുള്ള വൈദ്യന്മാരുടെ നിര്‍‌ദേശങ്ങളില്‍ നടത്തത്തെ പ്രോത്സാഹിപ്പിച്ചു പോരുന്നതിനെയാണ്‌ സമൂഹം ഇത്തരത്തിലൊരു മറുവായനയിലെത്തിയിരിക്കുന്നതിന്റെ കാരണം.
സമൂഹത്തെ ഉണര്‍ത്താനും കുരുന്നുകളെ ഈ ബാലപാഠത്തിലേക്ക് ആകര്‍ഷിക്കാനും വേണ്ടി നവ വത്സരങ്ങള്‍ പ്രമാണിച്ച്‌ 'മലര്‍വാടി കൂട്ടയോട്ടം' സം‌ഘടിപ്പിക്കുന്ന പാടൂര്‍ സംഘാടകരെ ഈ സന്ദര്‍ഭത്തില്‍ ആശംസീക്കുന്നു.
മെഹബൂബ്