ഗുരുവായൂര്‍:ജമാഅത്തെ ഇസ്‌ലാമി ജനുവരി 21 ന് ചാവക്കാട് നടക്കാനിരിക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ഏരിയ പ്രചരണോദ്‌ഘാടന സംഗമം വൈജ്ഞാനിക വിരുന്നൂട്ടി ധന്യമാക്കി.
ഇസ്‌ലാം സന്തുലിതമാണ് കാരണം അത് ദൈവിക മാര്‍ഗ ദര്‍ശനമാണ്.വേദ ഗ്രന്ഥങ്ങളിലൂടെയും പ്രവാചകന്മാരിലൂടെയും ദൈവം നല്‍കിയ ദര്‍ശനം ഭൂമിയില്‍ മനുഷ്യ ജീവിതം എങ്ങനെയാവണമെന്ന് പഠിപ്പിക്കുന്നു.ജിവിതം എവിടെയെല്ലാം പരന്ന് വിശാലമായി കിടക്കുന്നുവോ അവിടെയെല്ലാം ഇസ്‌ലാമിന് നിയമവും വ്യവസ്ഥയും മാര്‍ഗ ദര്‍ശനവും ഉണ്ട്.സംഗമത്തില്‍ ഇസ്‌ലാമിന്റെ സമഗ്രതയും അതിന്റെ സന്തുലിത ഭാവവും സവിസ്‌തരം അവതരിപ്പിക്കപ്പെട്ടു.
ഏരിയ പ്രസിഡണ്ട് സുലൈമാന്‍ അസ്‌ഹരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സിദ്ധീഖ് ആര്‍.പി സ്വാഗതമോതി.സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം സൈനുദ്ധീന്‍ അടിമാലി,ഖത്തീബ് കൗണ്‍സില്‍ ചെയര്‍മാന്‍ ഇ.എം അമീന്‍,സോളിഡാരിറ്റി ഏരിയ പ്രസിഡണ്ട് ഇല്‍യാസ് മുതുവട്ടൂര്‍,ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം കന്‍വീനര്‍ ഷമീല ഹുസൈന്‍,എസ്.ഐ.ഒ പ്രതിനിധി അന്‍സാര്‍ മഞ്ഞിയില്‍,ജി.ഐ.ഒ പ്രതിനിധി സൈനുന്നിസ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്‌തു.
സീനിയര്‍ നേതാക്കളായ എ.വി ഹംസ,അബ്‌ദുല്‍ വാഹിദ് പാടൂര്‍ എന്നിവര്‍ വേദിയെ ധന്യമാക്കി.പ്രാദേശിക ഹല്‍ഖാ പ്രതിനിധി അബ്‌ദുല്ലമോന്‍ നന്ദി പ്രകാശിപ്പിച്ചു.