നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Latheef Mammiyoor

ലത്തീഫ്‌ മമ്മിയൂര്‍.തൃശൂര്‍ ഗുരുവായൂര്‍ മമ്മിയൂര്‍ സ്വദേശി. പുതുവീട്ടില്‍ കുഞ്ഞു മുഹമ്മദിന്റെയും ബീവി യുടെയും മകനാണ്‌ ലത്തീഫ്‌. നസീര്‍, അമീര്‍, ഫരീദ,സീനത്ത് എന്നിവര്‍ സഹോദരങ്ങള്‍. ഇരുപത്തിയഞ്ച് വര്‍‌ഷമായി ദുബായില്‍ പ്രവാസിയാണ്‌. 

പ്രശസ്‌‌ത കലാ സാം‌സ്‌ക്കാരിക സം‌ഘനകളായ ഭാവനാ ആര്‍‌ട്‌സ്‌ സൊസൈറ്റി,അക്ഷര കൂട്ടം എന്നീ കലാ സമിതികളില്‍ പ്രധാന പ്രവര്‍‌ത്തകന്‍. 

കൈരളി കലാകേന്ദ്രം പുരസ്‌ക്കാരം, അറേബ്യ മാഗസീന്‍ ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം,അറേബ്യാ അക്ഷര ശ്രീ അവാര്‍‌ഡ്‌,മഹാ കവി ടി. ഉബൈദ് പുരസ്‌ക്കാരം,തെരുവത്ത്‌ രാമന്‍ അവാര്‍‌ഡ്‌,പാം പബ്ലിക്കേഷന്‍ അക്ഷരമുദ്ര അവാര്‍‌ഡ്,ധ്വനി കലാവേദി പുരസ്‌‌ക്കാരം എന്നിവക്ക്‌ അര്‍‌ഹനായി.

കാറ്റ്‌ വരച്ചിട്ട രേഖാ ചിത്രങ്ങള്‍,പ്രണയം സമകാലികം (ചെറുകഥാ സമാഹാരങ്ങള്‍),വെയില്‍ തുമ്പികള്‍,ചില്ലു കൊട്ടാരം (തിരക്കഥകള്‍),കത്തുന്ന പുര,സന്തോഷവാന്റെ വസ്‌ത്രം,കലികാല ഭൂതം,മനുഷ്യ സ്‌‌നേഹികള്‍ തുടങ്ങി വിവിധ വേദികളില്‍ അവതരിപ്പിക്കപ്പെട്ട ഒട്ടേറെ നാടകങ്ങള്‍ എഴുതി.

ലത്തീഫിന്റെ പ്രിയതമ കൗലത്ത്.

മക്കള്‍:- അല്‍‌താഫ്‌,ആരിഫ്‌,ആസിഫ്.

താമരയൂര്‍

680505