നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, January 6, 2023

സിദ്ധിഖ് ഹാജി മരണപ്പെട്ട

പാടൂർ കൊട്ടുക്കൽ സിദ്ധിഖ് ഹാജി മരണപ്പെട്ട വിവരം വ്യസനത്തോടെ അറിയിക്കുന്നു.പാടൂര്‍ മഹല്ല്‌ മുന്‍ പ്രസിഡണ്ടായിരുന്നു.അവരുടെ  കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും നാഥൻ പ്രധാനം ചെയ്യട്ടെ..

അസീസ് മഞ്ഞിയിലിന്റെ പ്രതികരണം.

2013 ല്‍ തിരുനെല്ലൂര്‍ മഹല്ല്‌ വൈസ്‌ പ്രസിഡണ്ടായി സേവനമനുഷ്‌ടിച്ചു കൊണ്ടിരിക്കുമ്പോള്‍ സിദ്ദീഖ് ഹാജിയുമായി കൂടുതല്‍ ഇടപെടുന്ന അവസരങ്ങളുണ്ടായിരുന്നു.2014 ല്‍ തൃശീര്‍ ടൗണ്‍ ഹാളില്‍ വെച്ച് നടന്ന  മഹല്ല്‌ ശാക്തീകരണ ജില്ലാ സം‌ഗമങ്ങളുടെ സം‌സ്ഥാന തല ഉദ്‌ഘാടനത്തിനും കോഴിക്കോട്` വെച്ച് നടന്ന ന്യൂന പക്ഷ സമിതി സം‌സ്ഥാന സമ്മേളനത്തിനും പാടൂര്‍ തിരുനെല്ലൂര്‍ മഹല്ല്‌ പ്രതിനിധികള്‍ ഒരുമിച്ചായിരുന്നു യാത്ര.

സ്നേഹാദരണീയനായ തിരുനെല്ലൂര്‍ മഹല്ല്‌ മുന്‍ സാരഥി മര്‍‌ഹൂം കെ.പി അഹമ്മദ് ഹാജിയും ഞാനും സിദ്ദീഖ് ഹാജിയും ഒരുമിച്ചുള്ള യാത്രകള്‍ ഒരു നിമിഷം മനസ്സില്‍ നിറഞ്ഞു നിന്നു. ലോകരക്ഷിതാവായ നാഥന്‍ പ്രിയപ്പെട്ട നിസ്വാര്‍‌ഥരായ സേവകരെ അനുഗ്രഹിക്കുമാറാകട്ടെ.

----------

അസീസ് മഞ്ഞിയില്‍

06.01.2023