നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, April 19, 2022

ഉദയം ഇഫ്‌‌ത്വാര്‍ കുടും‌ബ സം‌ഗമം

ദോഹ:പരിശുദ്ധ റമദാനില്‍ വിശ്വാസി നേടിയെടുക്കേണ്ടത് തഖ്‌വയാണ്‌. പരിശുദ്ധ മാസത്തെ പ്രത്യേക പരിശീലനത്തിലൂടെ വിശ്വാസിയുടെ ജീവിതത്തെ എല്ലാ അര്‍‌ഥത്തിലും മാറ്റിപ്പണിയാന്‍ ഉപകരിക്കുന്ന തഖ്‌വ എന്ന അറിബി പദത്തെ പൂര്‍‌ണ്ണാര്‍‌ഥത്തില്‍ ഉള്‍‌കൊള്ളാന്‍ നമ്മുടെ ഭാഷയില്‍ സാധിക്കുന്നുണ്ടോ എന്നു സം‌ശയമാണ്‌.നല്ല മനുഷ്യനായി ജീവിക്കുക എന്നതാകാം തഖ്‌വയെ കുറച്ചു കൂടെ മലയാള ഭാഷയില്‍ പ്രകാശിപ്പിക്കുന്ന വിവിരണം.കെ.ടി അബ്‌‌ദുല്‍ റഹ്‌‌മാന്‍ പറഞ്ഞു.

ഉദയം പഠനവേദിയുടെ ഇഫ്‌ത്വാര്‍ കുടും‌ബ സം‌ഗമത്തില്‍ റമദാന്‍ സന്ദേശം നല്‍‌കുകയായിരുന്നു കെടി.വിശ്വാസിയോളം സമാശ്വാസിക്കാന്‍ സാധിക്കുന്നവര്‍ മാറ്റാരും ഇല്ല.ജീവിതത്തിലെ ഏതു പ്രതിസന്ധി വന്നാലും തന്റെ നാഥന്‍ വിധിച്ചതിനപ്പുറം ഒന്നും സം‌ഭവിക്കുകയില്ല എന്ന്‌ വിശ്വസിക്കുന്നവനെ തകര്‍‌ക്കാനൊ തളര്‍‌ത്തനൊ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല.വര്‍‌ത്തമാന രാജ്യ സാഹചര്യങ്ങളെ വിശകലനം ചെയ്‌തു കൊണ്ട്‌ അദ്ദേഹം ഉണര്‍‌ത്തി.പക്ഷെ അല്ലാഹുവിന്റെ സഹായത്തിന്‌ അര്‍‌ഹരാകുക എന്നതാണ്‌ നമ്മുടെ ബാധ്യത.

പുതിയ തലമുറ ജീവിതത്തെ കുറിച്ച് തികച്ചും വികലമായ വിഭാവനകളില്‍ അഭിരമിക്കുകയാണെന്നും മുസ്‌ലിം സമൂഹത്തില്‍ തീരെ ഇല്ലാതിരുന്ന ആത്മഹത്യപോലുള്ള പ്രവണതകള്‍ വലിയ തോതില്‍ വര്‍‌ദ്ദിച്ചു വരുന്നതിനെ കുറിച്ചും കെടി പരാമര്‍‌ശിച്ചു.വിശേഷിച്ചും ചാവക്കാട് മേഖലയില്‍ വര്‍‌ദ്ദിച്ചു വരുന്ന ആത്മഹത്യാ പ്രവണതയെ കുറിച്ച് വ്യക്തമായി പഠനം നടത്താനുള്ള അഹ്വാനത്തോടെയായിരുന്നു പ്രഭാഷണത്തിന്‌ വിരാമമിട്ടത്.

ഉദയം പ്രസിഡണ്ട്‌ അസീസ് മഞ്ഞിയിലിന്റെ അധ്യക്ഷതയില്‍ നടന്ന സം‌ഗമത്തില്‍ പ്രാദേശികമായ പ്രവര്‍‌ത്തനങ്ങള്‍ വൈസ്‌ പ്രസിഡണ്ട്‌ എം.എം ജലീല്‍ ഹ്രസ്വമായി വിവരിച്ചു.ഉദയം ഹൗസിങ്‌ പ്രൊജക്റ്റ് പുനരുദ്ധാരണ ഫണ്ട് സമാഹരണം നിയാസ് അഷ്റഫിൽ നിന്നും സ്വീകരിച്ചു കൊണ്ട് കൾച്ചറൽ ഫോറം മണലൂർ മണ്ഡലം പ്രസിഡണ്ട്‌ നദീം നൂറുദ്ധീൻ നിര്‍‌വഹിച്ചു.

എന്‍.പി അഷ്‌റഫ്, കെ.എച് കുഞ്ഞു മുഹമ്മദ്, വി.വി അബ്‌‌ദുല്‍ ജലീല്‍, എം.എം ഷാജുദ്ദീന്‍, നിയാസ് അഷ്‌റഫ്, എം. എം. മുക്താർ, ഫവാസ് അഷ്‌‌റഫ്, ഫസീൽ ജലീൽ, ഫയാസ് അഷ്‌‌റഫ്, ഫവാസ് മുക്താർ, അനീസ് അഷ്‌‌റഫ്, തുടങ്ങിയവര്‍ നേതൃത്വം നല്‍‌കി.