നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, March 14, 2022

മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

പൈങ്കണ്ണിയൂർ:വി.പി ഷംസുദ്ധീൻ (61) വിടവാങ്ങി.ദീര്‍‌ഘ കാലമായി രോഗ ശയ്യയിലായിരുന്നു.ഇന്ന്‌ 2022 മാര്‍‌ച്ച്‌ 14 സന്ധ്യയോടെയാണ്‌ അന്ത്യശ്വാസം വലിച്ചത്.

പൈങ്കണ്ണിയൂര്‍ പ്രവാസി മഹല്ല്‌ കൂട്ടായ്‌മയുടെ സാരഥികളില്‍ പ്രമുഖന്‍, ഉദയം പഠനവേദി ഖത്തര്‍ ഘടകം സീനിയര്‍, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) അബുഹമൂർ യൂണിറ്റിലെ കഴിഞ്ഞ പ്രവര്‍‌ത്തന വര്‍‌ഷത്തെ സെക്രട്ടറിയും പുതിയ പ്രവര്‍‌ത്തന വര്‍‌ഷത്തെ ജോയിന്റ് സെക്രട്ടറിയുമായി സേവനം ചെയ്‌ത സജീവ പ്രവര്‍‌ത്തകൻ‌,കുറച്ച്‌ കാലമായി ശാരീരികമായ പ്രയാസങ്ങളിലും ചികിത്സയിലും കഴിയുകയായിരുന്നു.

ദോഹ ഹമദ്‌ മെഡിക്കല്‍‌സിന്റെ ലോങ് ടേം കെയറില്‍. ഏകദേശം മൂന്നുമാസത്തെ ശുശ്രൂഷകള്‍‌ക്ക്‌ ശേഷം 2021 നവം‌ബര്‍ 25 നായിരുന്നു നാട്ടിലേക്ക്‌ പോയത്.

നാട്ടിലെത്തിയതിനു ശേഷം തൃശൂര്‍ ദയ ആശുപത്രിയിലെ വിദഗ്‌ദ ഡോക്‌ടര്‍‌മാരുടെ മേല്‍‌നോട്ടത്തില്‍ ചികിത്സയിലും പരിചരണത്തിലും കഴിയുകയായിരുന്നു.

ഖബറടക്കം നാളെരാവിലെ 9 മണിക്ക്‌ പൈങ്കണ്ണിയൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ നടക്കും.

ഭാര്യ: ഫസീല.മക്കള്‍ സല്‍‌മാന്‍,അസ്‌‌മ സുബൈര്‍,തസ്‌‌നീം. 

നമസ്‌കാരവും അനുസ്‌‌മരണവും (ചൊവ്വ) ഇശാ നമസ്കാരത്തിന് ശേഷം ഐൻ ഖാലിദിലുള്ള സി.ഐ.സി റയ്യാൻ സെന്ററിൽ വെച്ച് നടക്കും.

------------

ഉദയം പഠനവേദിയുടെ അനുസ്‌‌മരണം...

ഈയിടെ അല്ലാഹുവിലേക്ക് യാത്രയായ പാവറട്ടി - പൈങ്കണ്ണിയൂര്‍ വി.പി ഷംസുദ്ദീന്‍ പ്രവാസി മഹല്ല് കൂട്ടായ്‌‌മയുടെ സാരഥികളില്‍ പ്രമുഖനായിരുന്നു. ഖത്തര്‍ ഉദയം പഠനവേദിയിലും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) അബുഹമൂര്‍ യൂനിറ്റിലും അംഗമായിരുന്നു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ സെക്രട്ടറിയും പുതിയ പ്രവര്‍ത്തന വര്‍ഷത്തെ ജോയിന്റ് സെക്രട്ടറിയുമായി സേവനം ചെയ്‌‌ത സജീവ പ്രവര്‍ത്തകന്‍. കുറച്ച് കാലമായി ശാരീരിക പ്രയാസങ്ങള്‍ അലട്ടിയിരുന്നു. ഉദയം പഠനവേദിയൂടെ വൈജ്ഞാനിക സദസ്സുകളിലൂടെയാണ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായത്. മഹല്ലിലും പ്രാദേശിക കൂട്ടായ്‌‌മയിലും പ്രസ്ഥാനത്തിലും ഒരേ സമയം ഊര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിച്ചു.

ഏല്‍പിക്കപ്പെടുന്ന ഉത്തരവാദിത്തങ്ങള്‍ കണിശമായും കൃത്യമായും നിര്‍വഹിക്കണമെന്ന ശാഠ്യക്കാരന്‍. അപരന്റെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിനയാന്വിതന്‍. സ്നേഹ ലാളനയോടെയുള്ള ഇടപഴക്കം. കടുത്ത രോഗപീഡയില്‍ പോലും പ്രതീക്ഷ കൈവിടാത്ത ചാഞ്ചല്യമില്ലാത്ത വിശ്വാസി. എല്ലാവര്‍ക്കും പ്രിയങ്കരനായ വി.പി ഏകദേശം മൂന്നുമാസത്തെ ചികിത്സകള്‍ക്ക് ശേഷം 2021 നവംബര്‍ 25-നാണ് നാട്ടിലേക്ക് പോയത്. 2022 മാര്‍ച്ച് 14-ന് മരണപ്പെട്ടു.

വിടവാങ്ങിയ പ്രിയ സഹ പ്രവര്‍ത്തകന്‍ വി.പി ഷംസുദ്ദീന്‍ സാഹിബിന്റെ പത്‌നിക്കും കുടുംബങ്ങള്‍ക്കും അല്ലാഹു ക്ഷമയും സ്ഥൈര്യവും നല്‍കട്ടെ.

അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം പ്രകാശപൂരിതമാക്കി അനുഗ്രഹിക്കട്ടെ.. 

ഉദയം പഠനവേദി

----------------

ഓര്‍‌മ്മച്ചിത്രം