നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, August 22, 2021

ചിറക്കല്‍ താഹിറ മെഹ്ബൂബ്‌

ചിറക്കല്‍ താഹിറ മെഹ്ബൂബ്‌ ഇന്നു പുലർച്ചക്കു മരണപ്പെട്ട വിവരം വ്യസന സമേദം അറിയിക്കുന്നു. മർഹൂം:-പി.എം മൊയ്‌‌ദീന്‍ ഹാജിയുടെ മകളും,ഡോക്ടർ സിറാജുദ്ധീന്റെ രണ്ടാമത്തെ സഹോദരിയുമാണ്‌ നിര്യാതയായ താഹിറ.ഏതാനും  ദിവസങ്ങള്‍ മുന്നെയാണു അവരുടെ ഭർത്താവ്‌ മെഹ്ബൂബ്‌ മരണമടഞ്ഞത്.ഡോക്‌‌ടര്‍ സെയ്‌തു മുഹമ്മദിന്റെ പിതൃ സഹോദരന്റെ മകനാണ്‌ മഹ്‌ബൂബ്‌.അവരുടെ പാരത്രിക ജീവിതം പ്രകാശ പൂരിതമാക്കി അനുഗ്രഹിച്ചരുളുമാറാകട്ടെ. 
=========

പ്രാര്‍‌ഥന വിശ്വാസിയുടെ വജ്രായുധം

=========

ദുരന്തങ്ങള്‍‌ക്ക്‌ മേല്‍ ദുരന്തം എന്ന പോലെയുള്ള അഗ്‌നി പരീക്ഷണങ്ങളിലൂടെയാണ്‌ രാജ്യവും മനുഷ്യരും ലോകവും ,അടുത്ത ബന്ധു മിത്രാധികള്‍ തന്നെ പലരും വളരെ പ്രയാസമനുഭവിക്കുന്ന കാലമാണിത്.കുറെയൊക്കെ നാം അറിയുന്നു.അറിയാത്തത് അറിയുന്നതിലും ഏറെയായിരിക്കാനാണ്‌ സാധ്യത.വിശ്വാസിയുടെ വജ്രായുധം ആത്മാര്‍‌ഥമായ പ്രാര്‍‌ഥനയാണ്‌.പരസ്‌പരം അഭിവാദ്യവും പ്രാര്‍‌ഥനയും വര്‍‌ദ്ധിപ്പിച്ച് അനുഗ്രഹീതരാകാന്‍ പഠിപ്പിക്കപ്പെട്ടവരാണ്‌ വിശ്വാസി സമൂഹം.എല്ലാവരും എല്ലാവര്‍‌ക്കും വേണ്ടി സമയം മാറ്റിവെച്ചു കൊണ്ട്‌ തന്നെ പ്രാര്‍‌ഥിക്കണം.തന്റെ സഹോദരന്റെ അഭാവത്തിലുള്ള പ്രാര്‍‌ഥന സ്വീകരിക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്ന കാര്യവും മറക്കാതിരിക്കുക.പടച്ച തമ്പുരാന്‍ എല്ലാവിധ പരീക്ഷണങ്ങളില്‍ നിന്നും വിശിഷ്യാ ഈ മഹാമാരിയില്‍ നിന്നും അനുബന്ധ പ്രയാസങ്ങളില്‍ നിന്നും നമ്മെയും നമ്മുടെ ബന്ധു മിത്രാധികളെയും മാനവ കുലത്തേയും കാത്ത് രക്ഷിക്കുമാറാകട്ടെ.

കുടും‌ബ നാഥന്മാരും കുടും‌ബ നാഥകളും ദിവസങ്ങള്‍ വ്യത്യാസത്തില്‍ മരണത്തിന്‌ കീഴടങ്ങുന്ന വാര്‍‌ത്ത അത്യന്തം വേദനിപ്പിക്കുന്നു.ഇതൊരു വാര്‍‌ത്തപോലും അല്ലാതായിരിക്കുന്നു.

മണ്‍ മറഞ്ഞു പോയ എല്ലാവര്‍‌ക്കും വേണ്ടി പ്രാര്‍‌ഥിക്കാം.മഹാമാരിയുടെ സകലമാന ദുരന്തങ്ങളില്‍ നിന്നും മോചനം ലഭിക്കാനായി അവിരാമം എല്ലാവരും പ്രാര്‍‌ഥിച്ചു കൊണ്ടിരിക്കുക.പരിചിത വലയത്തില്‍ ഉള്ളവരും അല്ലാത്തവരും കോവിഡ്‌ മൂലവും അല്ലാത്തതുമായ വിവിധ പ്രയാസങ്ങളില്‍ ചികിത്സക്ക്‌ വിധേയരായി ആതുരാലയങ്ങളിലും വീടുകളിലും കഴിയുന്നുണ്ട്‌.തീവ്ര പരിചരണ വിഭാഗത്തിലും ഉണ്ട്‌.കാരുണ്യവാനായ അല്ലാഹു എല്ലാവര്‍‌ക്കും സമാധാനവും സമാശ്വാസവും നല്‍‌കി അനുഗ്രഹിക്കട്ടെ.

പ്രാര്‍‌ഥനാ പൂര്‍‌വ്വം

==========