നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, May 29, 2017

അനുഗ്രഹത്തിന്റെ വസന്തകാലം

പാവറട്ടി:അനിര്‍വചനീയമാണ്‌ റമദാന്‍ മാസത്തിലെ അനുഗ്രഹത്തിന്റെ ഓരോ ദിനവും.ഈ സുവര്‍‌ണ്ണാവസര യാമങ്ങളിലെ ഒരോ നിമിഷവും വിലപ്പെട്ടതാണ്‌. അനുഗ്രഹത്തിന്റെ വസന്തകാലം എന്ന പ്രഖ്യാപനങ്ങളും പ്രഘോഷണങ്ങളും മുറക്ക്‌ നടക്കുന്നുണ്ട്‌.എന്നാല്‍ അക്ഷരാര്‍‌ഥത്തില്‍ ഈ വസന്തത്തെ ഇഹപര നേട്ടങ്ങള്‍‌ക്കായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഏറെ  ഗൗരവമായ ചിന്തകള്‍ കെടാതെ സൂക്ഷിക്കാന്‍ വിശ്വാസികള്‍‌ക്ക്‌ കഴിയണം. ഉമ്മു കുത്സു ടീച്ചര്‍ പറഞ്ഞു.ഗേള്‍‌സ്‌ ഇസ്‌ലാമിക് ഓര്‍‌ഗനൈസേഷന്‍ ഗുരുവായൂര്‍ ഏരിയ ജെ.ഐ.എച് വനിതാ വിഭാഗവുമായി സഹകരിച്ച്‌ സം‌ഘടിപ്പിച്ച പ്രാരംഭ പത്തിലെ വിജ്ഞാന വിരുന്നില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍.

പാവറട്ടി ഖുബ മദ്രസ്സയില്‍ തിങ്കളാഴ്‌ച കാലത്ത്‌ 10 മണിമുതല്‍ ആരംഭിച്ച പരിപാടിയി വിജ്ഞാന കുതുകികളാല്‍ ധന്യമായി.പ്രഥമ റമദാന്‍ വിജ്ഞാന വിരുന്ന്‌ സഹോദരി തസ്‌നിയുടെ ഖിറാ‌അത്തോടെ ആരം‌ഭിച്ചു. വനിതാ ഹല്‍‌ഖ പ്രസിഡണ്ട്‌ സഹോദരി ഷമീല അധ്യക്ഷത വഹിച്ചു.ജി.ഐ.ഒ യൂണിറ്റ്‌ പ്രസിഡണ്ട്‌ സഹല സാദിഖ്‌ സ്വാഗതവും ജി.ഐ.ഒ ഗുരുവായുര്‍ ഏരിയ ജനറല്‍ സെക്രട്ടറി ഹിബ മഞ്ഞിയില്‍ നന്ദിയും പ്രകാശിപ്പിച്ചു.

രണ്ടാമത്തെയും മൂന്നാമത്തെയും പത്തുകളിലെ ക്ലാസ്സുകള്‍ യഥാക്രമം റഷീദ്‌ പാടൂര്‍,അബ്ബാസ്‌ അലി വടക്കേകാട്‌ എന്നിവര്‍ നയിക്കും.ഗുരുവായൂര്‍ ഏരിയ ജി.ഐ.ഒ ജനറല്‍ സെക്രട്ടറി  അറിയിച്ചു.