ഗുരുവായൂര്‍:ആകാശം വെയിലായി കത്തി നില്‍ക്കുമ്പോള്‍ പ്രതിജ്ഞാബദ്ധരായ വിദ്യാര്‍ഥികള്‍ സൗഹൃദത്തിന്റെ തണലൊരുക്കി.സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും,ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ച അക്ഷരത്താങ്ങ് 2017 വിജയകരമായി സമാപിച്ചു.
ഗുരുവായുര്‍ ഐ.എം.എ ഹാളില്‍ മെയ് 27 കാലത്ത് പ്രൗഢ ഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി മുതുവട്ടൂർ മഹല്ല് ഖതീബ് സുലൈമാൻ അസ്‌ഹരി ഉദ്ഘാടനം നിർവഹിച്ചു. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠന സഹായ വിതരണവും ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനങ്ങളും ആദരണിയരായ അഥിതികള്‍ നിര്‍വഹിച്ചു.റസാന്‍ നിസാമിയും,ഫഖറുദ്ധീന്‍ നിസാമിയും പഠന ശിബിരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
എസ്.ഐ.ഒ ചാവക്കാട് ഏരിയ പ്രസിഡന്റ് മാഹിർ അസ്‌ഹരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജമാഅത്തെ ഇസ്‌ലാമി ചാവക്കാട് ഏരിയ പ്രസിഡന്റ് കെ. ഷംസുദ്ധീൻ, ജമാഅത്തെ ഇസ്‌ലാമി ഗുരുവായൂർ ഏരിയ പ്രസിഡന്റ് അബ്ദുൽ വാഹിദ്, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി മുനീബ് ഹനീഫ എന്നിവർ ആശംസകള്‍ നേര്‍ന്നു.പ്രാദേശിക എസ്.ഐ.ഒ നേതാക്കളായ അഹ്‌ലം, അബ്ദുൽ ബാസിത്, ഹമദ് മഞ്ഞിയിൽ, ഷാഹിൽ എന്നിവർ സംസാരിച്ചു.ജി.ഐ.ഒ ചാവക്കാട് ഏരിയ പ്രസിഡന്റ് സഫ്‌വാന സ്വാഗതവും,ജി.ഐ.ഒ ഗുരുവായൂര്‍ ഏരിയ ജനറല്‍ സെക്രട്ടറി ഹിബ മഞ്ഞിയിൽ നന്ദിയും പ്രകാശിപ്പിച്ചു.