പാവറട്ടി:വെങ്കിടങ്ങില്‍ കെ.എസ്.ഇ.ബി ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു.കൊല്ലം മൈനാഗപ്പള്ളി സ്വദേശി ആമിന കോട്ടേജില്‍ ലത്തീഫ് (40) ആണ് മരിച്ചത്. ജോലി ലഭിച്ചിട്ട് മൂന്ന് മാസമെ ആയിട്ടുള്ളൂ. ആദ്യ പോസ്റ്റിങ്ങാണ്. വെങ്കിടങ്ങ്. എല്‍.ടി ലൈനില്‍ അറ്റകുറ്റപണികള്‍ നടത്തി ജോലി തീര്‍ന്നതിന് ശേഷം എര്‍ത്ത് ലൈന്‍ റിമൂവ് ചെയ്യുന്നതിനിടെ കേബിള്‍ എച്ച്.ടി ലൈനില്‍ തട്ടുകയായിരുന്നു. അഞ്ച് പേര്‍ കൂടിയാണ് അറ്റകുറ്റ പണികള്‍ നടത്തിയിരുന്നത്. എല്‍.ടി ലൈന്‍ ഓഫ് ചെയ്തിരുന്നു എങ്കിലും എച്ച് ടി ലൈനില്‍ വൈദ്യുതി ഉണ്ടായിരുന്നു.മൃതദേഹം പാവറട്ടി സാന്‍ ജോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.