നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, July 5, 2020

ഓര്‍‌മ്മകള്‍ മരിക്കുന്നില്ല.

2018 ജൂലായ്‌, 6 വെള്ളിയാഴ്‌ചയായിരുന്നു വിട പറഞ്ഞത്.മർഹും അബ്‌‌ദുല്‍ ഗഫൂറിൻ്റെ അവസാന രണ്ട് ആണ്ട്,അൽ ഉമ്മ: ട്രസ്റ്റ് ചെയർക്കാലം,ട്രസ്റ്റിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിനും,സുഗമമായ നടത്തിപ്പിനും  പ്രവർത്തകർക്ക് വ്യക്തമായ ഒരു വഴി വെട്ടിത്തെളിയിച്ചു കാണിച്ച് സുപ്രധാന പ്രവർത്തനങ്ങൾ തുടങ്ങിവെച്ചു എന്നത് ഗഫൂർ തൻ്റെ ജീവിത കാലത്ത് നിർവഹിച്ച നിരവധി മാതൃകാ പ്രവർത്തനങ്ങളിൽ മികച്ചു നിൽക്കുന്നു, 

(ഇതിന് തൃശൂരിൽ ഗഫൂറിന് താങ്ങായി ജ. എം.വി. മുഹമ്മദലി ഒപ്പം നിന്നു കഠിനാദ്ധ്വാനം നിർവഹിച്ചു.).

ആദ്യകാലങ്ങളിൽ, ഐ.ഐ.എ ഓഫീസ്,ഐ.ഐ.എ മീററിംങ്ങ് ഹാൾ എന്നിവയുടെ മികച്ചതും സൗകര്യപ്രദവും ആയ നിർമാണം, സംവിധാനം, 
ഉംറ:, ഹജ്ജ് ട്രിപ്പുകളുടെ  സൗകര്യങ്ങളോടേയുള്ള ഒരുക്കൽ, "സിന്തൂഖുൽ ഇഗാസ .. പിന്നീട് കനിവു്"  കാരുണ്യ പ്രവർനങ്ങളുടെ കൺവീനർ,  
വൻ നോമ്പ് തുറ പരിപാടികൾ,മെഡിക്കൽ കേമ്പുകളുടെ മഹത്തരമായ സംഘാടനം,നിരവധി വർഷങ്ങളിൽ, നിരവധി പകലുകളും രാവുകളിലുമുള്ള കഠിനാദ്ധ്വാനം...
ഇത്തരം പ്രവര്‍‌ത്തനങ്ങളിലൂടെ അദ്ദേഹം തൻ്റെ ജീവിതം രേഖപ്പെടുത്തി.(ഇവകളിൽ എൻജിനീർ മാരായ ജ.കെ.വി. നൂറുദ്ധീൻ,ജ. പി.കെ. സിദ്ധിഖ് എന്നിവർ ഒന്നായി ഒപ്പം നിന്നു പ്രവർത്തlച്ചു.)

വാടാനപ്പിള്ളി ഓർഫനേജ് സ്പോൺസർഷിപ്പ് പദ്ധതി... നാട്ടിൽ നിന്നും സംഭാവക്കായി വരുന്നവർക്കുള്ള നിസ്സീമമായ സപ്പോർട്ട്, പ്രത്യേകിച്ചും 
മിസഈദിലെ വിവിധ ഫ്ളാറ്റുകൾ കയറി ഇറങ്ങിയുള്ള പിരിവ്,അവിടെ ഒരു മദ്രസ സംവിധാനിക്കൽ,ദഅവാ പരിപാടികള്‍  ... ഇവകളാണ് ഗഫൂറിൻ്റെ ആദ്യകാലത്തെ പ്രധാന പ്രവർത്തനങ്ങൾ ...

ജ. സിദ്ധിഖ് ഹസൻ, കെ.എ. അബ്‌‌ദുല്ലാ ഹസൻ എന്നിവർ ഗഫൂറിൻ്റെ ആരാധ്യ പുരുഷൻമാരായിരുന്നു.റമദാനിൽ ബഹു. യൂസഫുൽ ഖർളാവി 
ഇമാമായി തറാവീഹ് നിർവഹിക്കുന്ന ദോഹയിലെ വലിയ പള്ളിയിൽ മാസം മുഴുവൻ മിസ‌ഈദിൽ നിന്നും കൂട്ടുകാരോടൊപ്പം എത്തുമായിരുന്നു.

ഖർദാവിയുടെ ഖുർആൻ പാരായണം ഗഫൂറിൻ്റെ ഒരു ഹരമായിരുന്നു.ഖർളാവി സൂറത്ത് ആലി ഇമ്രാനിലെ അവസാന ആയത്ത് നമസ്കാരത്തിൽ ആവർത്തിച്ചവർത്തിച്ച് പരായണം ചെയ്യുമായിരുന്നു.ഇതിനെ അനുകരിച്ച് ഗഫൂർ അടിക്കടി തൻ്റെ നമസ്കാരത്തിൽ, കനത്ത ശബ്ദത്തിൽ, നിർത്തി നിർത്തി, ആ ഭാഗം പാരായണം ചെയ്യുമായിരുന്നു.ഇസ്ലാമിക പ്രസ്ഥാനത്തിൽ കടന്നു വന്നതോടെ പ്രസ്ഥാനം ഗഫൂറിൻ്റെ നാഡീ മിടിപ്പായും
അദ്ദേഹത്തിൻ്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരുവുമായി മാറി.

കുടുംബവുമായി മിസഈദിൽ കഴിഞ്ഞു കൊണ്ടു തന്നെ ദോഹയി സർവ പ്രവർത്തനങ്ങളിലും ഗഫൂർ പങ്കാളിയായി.ആകർഷകമായ ക്ഷമ, 
മനോഹരമായ മൗനം,നിസ്വാർത്ഥമായ സേവന പ്രവർത്തനങ്ങൾ, പ്രതിഫലേഛയില്ലാത്ത കഠിനാദ്ധ്വാനം...നിഷ്കളങ്കമായ ഈമാൻ, മഹനീയമായ പ്രവാചക സ്നേഹം, ഏതു കാര്യത്തിലും പോസിറ്റീവായ മനസ്സ് .... എന്നിവയിൽ അദ്ദേഹം എന്നും മുൻനിരയിൽ തന്നെ നിലക്കൊണ്ടു.

മരിക്കുന്നതിനു മൂന്നാഴ്ച മുമ്പുതന്നെ തൻ്റെ മാനേജുമെൻററിൽ നടന്നിരുന്ന ഡിവിഷൻ്റെ ഒൻപതു വർഷ കാലത്തെ വരവു ചിലവു കണക്കുകൾ കൃത്യമായും വിശദമായും രേഖപ്പെടുത്തി താൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ ബോധ്യപ്പെടുത്തി.തൻ്റെ രണ്ടു കുടുംബങ്ങളോടും അദ്ദേഹം പരമാവധി നീതി പുലർത്തി ജീവിച്ചു.

അവസാനത്തെ നിരവധി വർഷങ്ങൾ കഠിനമായ ശ്വാസ തടസ്സ രോഗം മൂലം രാപ്പകൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചപ്പോഴും പ്രവർത്തന രംഗത്തു നിന്നും മാറി നിൽക്കുകയോ, രോഗത്തെക്കുറിച്ചു ഒരിക്കലെങ്കിലും പരാതിപ്പെടുകയോ ഉണ്ടായിട്ടില്ല.നാട്ടിൽ നിന്നും മകളുടെ വിവാഹം കഴിഞ്ഞു് അർദ്ധരാത്രി തിരിച്ചെത്തിയ അദ്ദേഹം രാവിലെ ഓഫീസിലെത്തുകയും,ശേഷം എൻ്റെ ഓഫീസിൽ വന്നു,ഡിസ്‌ട്രിക്ക് അസോസിയേഷനെ കുറിച്ച ഒരു ലീഫ് ലെറ്റു തയാറാക്കുന്നതിൽ പങ്കുചേരുകയും നാട്ടിലെ വിശേഷങ്ങൾ വിവരിക്കുകയും,ശേഷം മറ്റു രണ്ടു എൻജിനീയർമാർ കൂടി ദോഹയിൽ ഒരു ബിസ്നസ് ചർച്ചയിൽ പങ്കെടുത്ത് രാത്രിയോടെ വീട്ടിൽ തിരിച്ചെത്തി .... അടുത്ത ദിവസം, വെള്ളിയാഴ്ച്ച അതിരാവിലെ എഴുന്നേറ്റ് നടത്തം നിർവഹിച്ച്,തൻ്റെ വീടിന്‌ തൊട്ടായുള്ള ഹൈദ്രാബാദു ബച്ചിലറുടെ ക്ഷേമാന്വേഷങ്ങൾ നടത്തി .....ഏകദേശം ഉച്ച സമയം പന്ത്രണ്ടു മണിയോടെ മയക്കത്തിൽ മരിക്കുകയും ചെയ്തു.വിയർപ്പോടെയുള്ള വിടവാങ്ങൽ ...

കരുണാനിധിയായ ദൈവം തമ്പുരാൻ അദ്ദേഹത്തിനും നമുക്കും പൊറുത്തു തരികയും, അവൻ്റെ ജന്നാത്തുൽ ഫിർദൗസിൽ മറ്റു സ്വാലിഹീങ്ങളായ അവൻ്റെ ദാസൻമാരോടൊപ്പം ഒരുമിച്ചുകൂട്ടുകയും ചെയ്യുമാറാകട്ടെ.

വി.എ. അബ്‌‌ദുല്‍ അസീസ്
കൂളിമുട്ടം.