മർഹൂം ഗഫൂർ സാഹിബ് വല്ലാത്ത ഒരു ആദർശ പുരുഷനാണെന്ന് ഞാൻ ശാന്തപുരത്ത് വിദ്യാർത്ഥി ആയിരിക്കെ തന്നെ ഒരുപാട് കേട്ടിരുന്നു.ഭാര്യ സൈഫുന്നിസ (കല്യാണത്തിന് മുമ്പ്) കഞ്ചിക്കോട് ഇൻഡ്യൻ ടെലിഫോൺ ഇന്‍ഡസ്‌ട്രീസില്‍ (പാലക്കാട്) വർക്ക് ചെയ്‌തിരുന്നു.ജേഷ്‌ഠത്തി സീനത്ത് ഇത്ത അനുജത്തി ശറഫുന്നിസ ശാന്തപുരത്ത് പഠിച്ചിരുന്ന സ്വാലിഹ ഇവരെല്ലാം ആദർശ മാർഗ്ഗത്തിലെ സുഹൃത്തുക്കൾ.
സൈഫുന്നിസയെ ഗഫൂർ സാഹിബ് കല്യാണം കഴിച്ചത് ശാന്തപുരത്ത് വല്ലാതെ ചർച്ച ചെയ്യപ്പെട്ടു."ഗൾഫിൽ ഉയർന്ന പോസ്റ്റിൽ ജോലിചെയ്യുന്ന ഒരു ആദർശ ധീരൻ ഒരു സ്‌തീക്ക് അണിയാൻ ആവശ്യമുള്ള ആഭരണമെല്ലാം മഹറായി കൊണ്ടുവന്ന് നിഖാഹിന് ശേഷം ഒരു കമ്മൽ പോലും തന്റേതല്ലാതെ അണിയരുതെന്ന് ശഠിച്ചു.പെൺവീട്ടുകാർ അണിയിച്ചതെല്ലാം ഊരി ക്കൊടുത്ത് താൻ കൊണ്ടുവന്നതെല്ലാം അണിയിച്ച് പെണ്ണിനെ കൂട്ടി കൊണ്ടുപോയി "
ഏത് ആദർശ ധീരരും പെൺകുട്ടിയുടെ ഉപ്പാടെ ബാക് ഗ്രൗണ്ടോ ജോലിയിലൂടെ ഇൻസ്റ്റാൾമന്റ് സ്‌ത്രീധനമോ പിൻവാതിലൂലൂടെ പ്രതീക്ഷിക്കുന്ന കാലത്ത് ഗഫൂർ സാഹിബ് ചെയ്തത് വല്ലാത്തൊരു അത്ഭുതമായിരുന്നു.കുടുംബ ജീവിതത്തിൽ ഭാര്യയെ സഹായിക്കുന്നതും മക്കളെ പരിപാലിക്കുന്നതും ഭൂമിയോളം ക്ഷമയോടെ സൈഫൂനെ പരിചരിക്കുന്നതും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ എല്ലാം നന്മകളും സ്വീകരിച്ച് പടച്ചവൻ ആദരിക്കട്ടെ.
നസീമ സലീം
07.07.2020