നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Abdul Qader Musliyar

ഹാജി മണക്കോട്ട് അബ്ദുല്‍ ഖാദർ മുസ്‌ലിയാർ പൈങ്കണ്ണിയൂര്‍.  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തൃശൂർ ജില്ലാ അമരക്കാരന്‍.പുതുതലമുറകൾ പിൻപറ്റേണ്ട പണ്ഡിത വര്യന്‍.പാവറട്ടി പള്ളിയോടം പൈങ്കണ്ണിയൂരിലെ പൗര പ്രമാണിയായിരുന്ന പരേതനായ മണക്കോട്ട് മൊയ്തു സാഹിബിന്റെ പുത്രന്‍.പ്രകൃതിയെ ആവോളം സ്‌നേഹിച്ച്‌ സം‌പ്രീതനായ ദൈവ ദാസന്‍.  കർഷകൻ,കച്ചവടക്കാരൻ,സാമൂഹ്യ പ്രവര്‍‌ത്തകന്‍ കാരുണ്യ പ്രവര്‍‌ത്തന രംഗങ്ങളില്‍ മതവും മുഖവും നോക്കാത്ത മനുഷ്യസ്നേഹി. സേവന നിരതന്‍.അറിവുകൾ അനുഗ്രഹവും ഐശ്വര്യവുമെന്ന നാട്ടറിവിനെ നേരറിവാക്കിയ മാതൃകാ പുരുഷന്‍.