നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, June 9, 2017

ജി.ഐ.ഒ ഇഫ്‌ത്വാര്‍ വിരുന്ന്‌

പാവറട്ടി:ഗുരുവായൂര്‍ ഏരിയ ജെ.ഐ.എച് വനിതാ വിഭാഗവും  ജി.ഐ.ഒ യും സംയുക്തമായി സംഘടിപ്പിക്കുന്ന വിജ്ഞാന സദസ്സും ഇഫ്‌ത്വാര്‍ വിരുന്നും ജൂണ്‍ 10 ശനിയാഴ്‌ച വൈകുന്നേരം 4.30 ന്‌ ഖുബ മദ്രസ്സിയില്‍ നടക്കും.ജി.ഐ.ഒ ജനറല്‍ സെക്രട്ടറി ഹിബ മഞ്ഞിയില്‍ പറഞ്ഞു.
 
സുമയ്യ നസ്‌റീന്റെ ഖുര്‍‌ആന്‍ പാരായണത്തോടെ ആരം‌ഭിക്കുന്ന സദസ്സില്‍ ജി.ഐ.ഒ കോഡിനേറ്റര്‍ റഷീദ സലീം അധ്യക്ഷത വഹിക്കും.റഷീദ്‌ പാടൂര്‍ വിജ്ഞാന വിരുന്നൊരുക്കും.ജെ.ഐ.എച് ഗുരുവായൂര്‍ ഏരിയ ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ ജലീല്‍,എസ്‌.ഐ.ഒ ഗുരുവായുര്‍ ഏരിയ പ്രസിഡണ്ട് മാഹിര്‍ അസ്‌ഹരി,എസ്‌.ഐ.ഒ ഗുരുവായുര്‍ ഏരിയ ജനറല്‍ സെക്രട്ടറി ഹമദ്‌ മഞ്ഞിയില്‍,ഖുബ മസ്ജിദ്‌ ഖത്വീബ് അബ്‌ദുല്‍ ലത്വീഫ്,ജെ.ഐ.എച് വനിതാ  ഗുരുവായൂര്‍ ഏരിയ പ്രസിഡണ്ട്‌ ഷമീല ഹുസൈന്‍,ജെ.ഐ.എച് വനിതാ ഗുരുവായൂര്‍ ഏരിയ സെക്രട്ടറി ഷരീഫ യൂസഫ്‌ എന്നിവര്‍ അഥിതികളായിരിക്കും.

പ്രദേശത്തെ പത്താം തരത്തിലും പ്ലസ്‌ടു ക്ലാസ്സുകളിലും ഉയര്‍‌ന്ന ശതമാനത്തോടെ വിജയം വരിച്ച കുട്ടികള്‍‌ക്ക്‌ പ്രത്യേക പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍‌കി ആദരിക്കും.ഗുരുവായൂര്‍ ഏരിയ ജി.ഐ.ഒ ജോയിന്റ് സെക്രട്ടറി ഹിഷാറ സുല്‍‌ത്താന നന്ദി പ്രകാശിപ്പിക്കും.