നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, June 11, 2017

റബ്ബാനികളാകുക

പാവറട്ടി :റമദാനില്‍ പ്രാര്‍ഥനാ നിരതരാകുകയും പെരുന്നാളിലെ സദ്യയോടെ എല്ലാ ആവേശവും കെട്ടടങ്ങുകയും ചെയ്യുന്ന സഹതാപാര്‍ഹമായ സ്ഥിതി വിശേഷം ഒരു പുതുമയുള്ള കാര്യമല്ലാതായിരിക്കുന്നു.ഒരു പരിശീലന കാലം കഴിഞ്ഞിട്ട് പുറത്തിറങ്ങുന്നവര്‍‌ക്ക്‌ പ്രത്യേകിച്ച്‌ വൈദഗ്ദ്യം ഒന്നും നേടാനായില്ലെങ്കില്‍ പരിശിലനകാലം വ്യര്‍ഥമായിരുന്നു എന്നാണര്‍‌ഥം.റഷീദ്‌ പടൂര്‍ പറഞ്ഞു. ജി.ഐ.ഒ ഗുരുവായൂർ ഏരിയയുടെ  ആഭിമുഖ്യത്തിൽ ഖുബ മദ്രസ്സയില്‍ ഒരുക്കിയ റമദാൻ  വിജ്ഞാന  സദസ്സില്‍ സംസാരിക്കുകയായിരുന്നു ചാവക്കാട്‌ വിമന്‍സ്‌ ഇസ്‌ലാമിയ്യ കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ റഷീദ്‌ പാടൂര്‍.പരിശുദ്ധ റമാദിനിലേയ്‌ക്ക്‌ പ്രവേശിക്കുമ്പോഴുള്ള വിശ്വാസിയുടെ അവസ്ഥയ്‌ക്ക്‌ റമദാനിനു ശേഷം വലിയ വ്യത്യാസം കാണേണ്ടതുണ്ട്‌.അഥവാ റമദാനികളാകാതെ റബ്ബാനികളാകുക.റഷീദ്‌ വിശദീകരിച്ചു.

സുമയ്യ നസ്‌റീന്റെ ഖുര്‍‌ആന്‍ പാരായണത്തോടെ ആരം‌ഭിച്ച സദസ്സില്‍ അഹ്‌ലം ലത്വീഫ്‌ സ്വാഗതം ആശം‌സിച്ചു.ജി.ഐ.ഒ കോഡിനേറ്റര്‍ റഷീദ സലീം അധ്യക്ഷത വഹിച്ചു.ജെ.ഐ.എച് ഗുരുവായൂര്‍ ഏരിയ ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ ജലീല്‍,എസ്‌.ഐ.ഒ ഗുരുവായുര്‍ ഏരിയ പ്രസിഡണ്ട് മാഹിര്‍ അസ്‌ഹരി,എസ്‌.ഐ.ഒ ഗുരുവായുര്‍ ഏരിയ ജനറല്‍ സെക്രട്ടറി ഹമദ്‌ മഞ്ഞിയില്‍,ഖുബ മസ്ജിദ്‌ ഖത്വീബ് അബ്‌ദുല്‍ ലത്വീഫ്,ജെ.ഐ.എച് വനിതാ  ഗുരുവായൂര്‍ ഏരിയ പ്രസിഡണ്ട്‌ ഷമീല ഹുസൈന്‍,ജെ.ഐ.എച് വനിതാ ഗുരുവായൂര്‍ ഏരിയ സെക്രട്ടറി ഷരീഫ യൂസഫ്‌ എന്നിവര്‍ അഥിതികളായിരുന്നു.

പ്രദേശത്തെ പത്താം തരത്തിലും പ്ലസ്‌ടു ക്ലാസ്സുകളിലും ഉയര്‍‌ന്ന ശതമാനത്തോടെ വിജയം വരിച്ച കുട്ടികള്‍‌ക്ക്‌ പ്രത്യേക പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍‌കി ആദരിച്ചു.ഗുരുവായൂര്‍ ഏരിയ ജി.ഐ.ഒ ജോയിന്റ് സെക്രട്ടറി ഹിഷാറ സുല്‍‌ത്താന നന്ദി പ്രകാശിപ്പിച്ചു.ഗുരുവായൂര്‍ ഏരിയ ജി.ഐ.ഒ ജനറല്‍ സെക്രട്ടറി ഹിബ മഞ്ഞിയില്‍ നേതൃത്വം നല്‍‌കി.