ദോഹ:കെ.പി അബ്‌ദുല്‍ ഹമീദ് നിര്യാതനായി.ഖത്തറിലെ ആദ്യകാല സംരംഭങ്ങളിലൊന്നായ അല്‍ മുഫ്‌ത എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്‌ടറും ദോഹയിലും രാജ്യത്തും വിവിധ വ്യവസായിക മേഖലകളിലും വിദ്യാഭ്യാസ മേഖലകളിലും നേതൃത്വം വഹിക്കുന്ന വ്യക്തിത്വവുമാണ് കെ.പി അബ്‌ദുല്‍ ഹമീദ്.ഖത്തറിലെ പ്രവാസലോകത്ത് ചിരപരിചിതനും എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ സ്ഥാപക
അംഗവും മുൻ പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കെ.പി. അബ്ദുൽ
ഹമീദ്.ബാഗ്‌ളൂരില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.
കെ.പി അബ്‌ദുല്‍ ഹമീദ് സാഹിബിന്റെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തുന്നതിന് ഖത്തറിലെ മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന അനുശോചനയോഗം ഇന്ന് (20-06-2017, ചൊവാഴ്ച) വൈകീട്ട് 9 മണിക്ക് (സ്‌കിൽസ് ഡെവലപ്മെന്റ് സെന്ററിൽ വെച്ച് നടക്കുന്നതാണ്. യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മലയാളി കൂട്ടായ്മയുടെ പത്രക്കുറിപ്പിൽ അറിയിച്ചു.