നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, May 27, 2026

പുളിക്കൽ ആമിനു നിര്യാതയായി

ദോഹ :മര്‍‌ഹൂം പുല്ലാട്ടയില്‍ സുലൈമാന്‍ സാഹിബിന്റെ ഭാര്യ ആമിനു (ബ്രഹ്മകുളം) ഖത്തറിൽ വെച്ചു നിര്യാതയായി.

പാടൂര്‍ മർഹൂം പുളിക്കൽ  അയമ്മുട്ടി സാഹിബിന്റെ  മകളാണ്‌ പരേത.പരേതരായ പുളിക്കൽ മുഹമ്മദ്,ഹസൻ, അബ്‌ദുല്ല, കാദർ,കുഞ്ഞി മൊയ്‌തുണ്ണി, ഉമ്മാച്ചു, കയ്യു എന്നിവര്‍ സഹോദരങ്ങളാണ്‌.

ഖത്തറില്‍ മകന്‍ യൂസഫിനോടൊപ്പമാണ്‌ താമസിച്ചിരുന്നത്. മക്കള്‍:സുബൈദ,കുഞ്ഞു മൊയ്‌തു, സഫൂറ, നഫീസ, അബ്‌ദുല്‍ കരീം, യൂസഫ്,ഫൈസല്‍.

ഖബറടക്കം വൈകീട്ട് (അസര്‍) ഖത്തറിൽ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.