നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, April 1, 2020

പരിക്ഷണങ്ങളുടെ നാള്‍ വഴികള്‍

ദോഹ:അഗ്നി പരിക്ഷണങ്ങളുടെ നാള്‍ വഴികളില്‍ ക്ഷമയും സഹനവും കൈവിടാതിരിക്കുക.മുന്‍ കരുതല്‍ വാസ ദിന രാത്രങ്ങളെ ഫലപ്രദമായി വിനിയോഗിക്കാന്‍ പരമാവധി ശ്രമിക്കുക.സാധ്യമാകുന്ന മാര്‍‌ഗങ്ങളിലൂടെ സഹജരുടെ നേവും വേവും അറിയാന്‍ ശ്രമിക്കുകയും കഴിയും വിധമുള്ള സാന്ത്വന സമാശ്വാസ പദ്ധതികളിലും പരിപാടികളിലും സഹകരിക്കുകയും സഹായിക്കുകയും ചെയ്യുക.ലോക രക്ഷിതാവായ നാഥനിലേയ്‌ക്ക് കൂടുതല്‍ കര്‍‌മ്മങ്ങളോടെയും‌ പശ്ചാത്താപത്തോടെയും മടങ്ങാനുള്ള ഒരു സുവര്‍‌ണ്ണാവസരമായി ഈ പ്രതിസന്ധിയെ ഉപയോഗപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധരാകുക.ഉദയം പഠനവേദി ഖത്തര്‍ ഘടകം പ്രവര്‍‌ത്തക സമിതി അഭിപ്രായപ്പെട്ടു.

സൂം ഓണ്‍ ലൈനില്‍ സം‌ഗമിച്ച യോഗത്തില്‍ വര്‍‌ത്തമാന കാല വിശേഷങ്ങളുടെ ഹ്രസ്വ രൂപം എം.എം അബ്‌ദുല്‍ ജലീലും എന്‍.പി അഷ്‌റഫും പങ്കുവെച്ചു.

നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്ന സ്വകാര്യ ആശുപത്രികളും സര്‍‌ക്കാര്‍ ആശുപത്രികളും ഏറെക്കുറെ ശൂന്യമാണ്‌.തൊട്ടതിനും പിടിച്ചതിനുമൊക്കെ ആതുരാലയങ്ങളിലേയ്‌ക്ക്‌ ഓടിക്കൊണ്ടിരുന്നവര്‍ ഇപ്പോള്‍ സ്വവസതികളില്‍ സ്വസ്ഥമായി കഴിയുകയാണ്‌.കല്യാണ മഹാമഹങ്ങള്‍ മാതൃകാ വേദികളായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.മഞ്ഞയും പച്ചയും പറഞ്ഞ കല്യാണ രാവുകള്‍‌ക്കും ഇപ്പോള്‍ വിരാമം കുറിക്കപ്പെട്ടിരിക്കുന്നു. റഫീഖ് വി.എം നാടിന്റെ നേര്‍ കാഴ്‌ചകള്‍ പങ്കുവെച്ചു.‌

അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍,ഫയാസ്‌ ഇബ്രാഹീം കുട്ടി,റബീഹ്‌,ഷമീര്‍ ഇബ്രാഹീം,ഷാജുദ്ദീന്‍ എം.എം എന്നിവരും ചര്‍ച്ചകളില്‍ സം‌ബന്ധിച്ചു. നാട്ടിലെ മുന്‍കാല പ്രവര്‍‌ത്തകരുടെ വിശേഷിച്ച്‌ കാരണവന്മാരുടെ ഓണ്‍ ലൈന്‍ സാന്നിധ്യത്തോടെ അടുത്ത സമിതി കൂടാം എന്ന അഭിപ്രായം സ്വാഗതം ചെയ്യപ്പെട്ടു.

അധ്യക്ഷന്‍ അസീസ്‌ മഞ്ഞിയിലിന്റെ ആമുഖത്തോടെ തുടങ്ങിയ യോഗം സെക്രട്ടറി നൗഷാദ്‌ പി.എ യുടെ നന്ദി പ്രകാശനത്തോടെ സമാപിച്ചു.

31.03.2020