നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, April 9, 2016

ഖബറാടക്കം ഞായറാഴ്‌ച

ദോഹ:മസ്‌തിഷ്‌കാഘാതത്തെ തുടര്‍‌ന്നു റിയാദ്‌ കെയര്‍ ആശുപ്രത്രിയില്‍ ചികിത്സയിലായിരിയ്‌ക്കേ മരണപ്പെട്ട കബീര്‍ പി.എ യുടെ മൃതദേഹം നാട്ടിലേയ്‌ക്ക്‌ എത്തിക്കാനുള്ള പരിശ്രമങ്ങള്‍ ഏകദേശം പുര്‍‌ത്തിയായതായി റിയാദില്‍ നിന്നും സാമൂഹിക പ്രവര്‍‌ത്തകന്‍ കബീര്‍ കാക്കശ്ശ്ശേരി അറിയിച്ചു.

ഇന്ന്‌ ഏപ്രില്‍ 9 ന്‌ കാലത്ത്‌ റിയാദ് സുമേഷി ഹോസ്പിറ്റല്‍ പരിസരത്ത്‌ വെച്ച്‌ കബീര്‍ പി.എ യുടെ മയ്യിത്ത് നമസ്‌കാരം നടന്നു. വിവിധ സംഘങ്ങളില്‍ നിന്നും സം‌ഘടനകളില്‍ നിന്നും ഉള്ളവരും വിവിധ തുറകളില്‍ നിന്നുള്ള നേതാക്കളും പ്രതിനിധികളും സഹൃദയരും അടങ്ങുന്ന വമ്പിച്ച ജനാവലി പ്രാര്‍‌ഥനയില്‍ പങ്കെടുത്തു. ഇത്തിഹാദ്‌ എയര്‍‌ലൈന്‍‌സ്‌ വഴി അയക്കുന്ന മൃത ദേഹം ഞായറാഴ്‌ച പുലര്‍‌ച്ചയ്‌ക്ക്‌ 03.40 ന്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും.

ഈയിടെ പണി പൂര്‍‌ത്തീകരിക്കപ്പെട്ട വാടാനപ്പള്ളിയിലെ വസതിയിലേയ്‌ക്ക്‌ മയ്യിത്ത്‌ ആദ്യം കൊണ്ടു പോകും.ശേഷം കണ്ണോത്ത്‌ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍  ഖബറടക്കുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.പരേതനായ കബീര്‍ പി.എ യുടെ സഹോദരന്‍ ശാഫിയുടെ നമ്പര്‍ +919562529055 .

വെന്മേനാട്‌ കൊല്ലിങ്കല്‍ അബ്‌ദുവിന്റെയും തൊയക്കാവ്‌ സഫിയയുടെയും മകനാണ്‌ കബീര്‍ പി.എ. കണ്ണോത്ത്‌ മഹല്ല്‌ പരിധിയില്‍ പെട്ട മുല്ലശ്ശേരിയിലാണ്‌ താമസം.ഗുരുവായൂര്‍ ശ്രീ കൃഷ്ണയിലെ പഠനത്തിനു ശേഷം പ്രവാസിയായി റിയാദില്‍ കഴിയുകയായിരുന്നു.ഊര്‍‌ജ്വസ്വലനായ സം‌ഘാടകനും ഉദയം പഠനവേദിയുടെ ആദ്യകാല ഓര്‍‌ഗനൈസര്‍‌മാരിലൊരാളുമായിരുന്നു.ഭാര്യ ഫാത്തിമ.മക്കള്‍: അബ്‌ദുല്‍ വാജിദ്‌,അബ്‌ദുല്‍ ഹാദി.സഹോദരങ്ങള്‍ : ശം‌സുദ്ധീന്‍,ശാഫി,സൈനബ.

ഉദയം പഠനവേദി ചെയര്‍‌മാന്‍ ഡോ.സയ്യിദ്‌ മുഹമ്മദ്‌,പ്ര്വാസി ഘടകം പ്രസിഡന്റ്‌  അബ്‌ദുല്‍ ജലീല്‍ എം.എം ഖുബ ട്രസ്റ്റ്‌ ചെയര്‍മാന്‍ അബ്‌ദുല്‍ സലാം വി.വി,ഇന്റര്‍ നാഷണല്‍ ഉദയം അധ്യക്ഷന്‍ അസീസ്‌ മഞ്ഞിയില്‍, ഉദയം സഹ സ്ഥാപനങ്ങളുടെ പ്രവര്‍‌ത്തക സമിതി അം‌ഗങ്ങള്‍ തുടങ്ങിയവര്‍ പരേതന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.