വെന്മേനാട് കൊല്ലിങ്കല്‍ അബ്‌ദുവിന്റെയും തൊയക്കാവ് സഫിയയുടെയും മകനാണ് കബീര്‍ പി.എ. കണ്ണോത്ത് മഹല്ല് പരിധിയില്‍ പെട്ട മുല്ലശ്ശേരിയിലാണ് താമസം.ഗുരുവായൂര്‍ ശ്രീ കൃഷ്ണയിലെ പഠനത്തിനു ശേഷം പ്രവാസിയായി റിയാദില്‍ കഴിയുകയായിരുന്നു.ഊര്‍ജ്വസ്വലനായ സംഘാടകനും ഉദയം പഠനവേദിയുടെ ആദ്യകാല ഓര്‍ഗനൈസര്‍മാരിലൊരാളുമായിരുന്നു.ഭാര്യ ഫാത്തിമ.മക്കള്‍: അബ്‌ദുല്‍ വാജിദ്,അബ്‌ദുല്‍ ഹാദി.സഹോദരങ്ങള്‍ : ശംസുദ്ധീന്‍,ശാഫി,സൈനബ
ഉദയം പഠനവേദി ചെയര്‍മാന്‍ ഡോ.സയ്യിദ് മുഹമ്മദ്,പ്ര്വാസി ഘടകം പ്രസിഡന്റ് അബ്‌ദുല്‍ ജലീല്‍ എം.എം ഖുബ ട്രസ്റ്റ് ചെയര്‍മാന്‍ അബ്‌ദുല്‍ സലാം വി.വി,ഇന്റര്‍ നാഷണല്‍ ഉദയം അധ്യക്ഷന്‍ അസീസ് മഞ്ഞിയില്‍, ഉദയം സഹ സ്ഥാപനങ്ങളുടെ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പരേതന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.