നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, May 23, 2017

വിജ്ഞാന വിരുന്ന്‌

ഗുരുവായൂര്‍:ഇന്ത്യന്‍ ജമാ‌അത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ഗേള്‍‌സ്‌ വിഭാഗമായ ഗേള്‍‌സ്‌ ഇസ്‌ലാമിക് ഓര്‍‌ഗനൈസേഷന്‍ പുതിയ അധ്യയന വര്‍‌ഷവുമായി ബന്ധപ്പെട്ടും പരിശുദ്ധ റമദനോടനുബന്ധിച്ച്‌ വിശേഷിച്ചും വിപുലമായ കര്‍‌മ്മ പരിപാടികള്‍ ആസൂത്രണം ചെയ്‌തിരിക്കുന്നു.ജി.ഐ.ഒ ഗുരുവായൂര്‍ ഏരിയ വനിതാ വിഭാഗവുമായി സഹകരിച്ച്‌ റമദാനിലെ ഓരോ പത്തുകളിലും വിജ്ഞാന വിരുന്നുകളൊരുക്കും.പ്രാരംഭ പത്തിലെ വിജ്ഞാന വിരുന്ന്‌ മെയ്‌ 29 തിങ്കളാഴ്‌ച നടക്കും.രണ്ടാമത്തെയും മൂന്നാമത്തെയും പത്തുകളിലെ ക്ലാസ്സുകള്‍ യഥാക്രമം റഷീദ്‌ പാടൂര്‍,അബ്ബാസ്‌ അലി വടക്കേകാട്‌ എന്നിവര്‍ നയിക്കും.ഗുരുവായൂര്‍ ഏരിയ ജി.ഐ.ഒ ജനറല്‍ സെക്രട്ടറി ഹിബ മഞ്ഞിയില്‍ അറിയിച്ചു.
 
പാവറട്ടി ഖുബ മദ്രസ്സയില്‍ മെയ്‌ 29 തിങ്കളാഴ്‌ച കാലത്ത്‌ 10 മണിമുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ ഉമ്മു കുത്സു ടീച്ചര്‍ പങ്കെടുക്കും.ഈ സുവര്‍‌ണ്ണാവസരം പ്രദേശത്തെ വനിതകളും വിദ്യാര്‍‌ഥിനികളും ഉപയോഗപ്പെടുത്തണമെന്ന്‌ ഗുരുവായൂര്‍ ഏരിയ ജി.ഐ.ഒ പ്രസിഡണ്ട്‌ ഹുസ്‌നാ അബ്‌ദുല്‍ ജലീല്‍ അഭ്യര്‍ഥിച്ചു.

പ്രഥമ റമദാന്‍ വിജ്ഞാന വിരുന്ന്‌ സഹോദരി തസ്‌നിയുടെ ഖിറാ‌അത്തോടെ ആരം‌ഭിക്കും. വനിതാ ഹല്‍‌ഖ പ്രസിഡണ്ട്‌ സഹോദരി ഷമീല അധ്യക്ഷത വഹിക്കും.ജി.ഐ.ഒ യൂണിറ്റ്‌ പ്രസിഡണ്ട്‌ സഹല സാദിഖ്‌ സ്വാഗതവും ജി.ഐ.ഒ ഗുരുവായുര്‍ ഏരിയ ജനറല്‍ സെക്രട്ടറി ഹിബ മഞ്ഞിയില്‍ നന്ദിയും പ്രകാശിപ്പിക്കും.രണ്ടാമത്തെ പത്തിലെ വിജ്ഞാന  വിരുന്ന്‌ സഹോദരി സുമയ്യയുടെ ഖിറാ‌അത്തോടെ ആരം‌ഭിക്കും.സഹോദരി അഹ്‌ലം സ്വാഗതവും ജി.ഐ.ഒ ഗുരുവായൂര്‍ ഏരിയ ജോയിന്‍ സെക്രട്ടറി ഹിഷാറ സുല്‍ത്താന നന്ദിയും പ്രകാശിപ്പിക്കും.മൂന്നാമത്തെ പത്തിലെ വിജ്ഞാന  വിരുന്ന്‌ സഹോദരി ഖദീജയുടെ ഖിറാ‌അത്തോടെ ആരം‌ഭിക്കും. ജി.ഐ.ഒ ഗുരുവായൂര്‍ ഏരിയ പ്രസിഡണ്ട്‌ ഹുസ്‌ന ജലീല്‍ സ്വാഗതവും ഹിബ മഞ്ഞിയില്‍ നന്ദിയും പ്രകാശിപ്പിക്കും.

റമദാന്‍ നന്മയിലേക്ക് മുന്നേറാനുള്ള അപൂര്‍വ്വ അവസരങ്ങളില്‍ ഒന്നാണ്. റമദാന്‍ മാസമായാല്‍ ഒരു വിളിയാളന്‍ വിളിച്ചുപറയുമത്രെ ''അല്ലയോ, നന്മയെ ആഗ്രഹിക്കുന്നവനെ നീ കടന്നു വരിക, അല്ലയോ, തിന്മയെ കാംക്ഷിക്കുന്നവനെ, നീ ഒന്ന് അടങ്ങി നില്‍ക്കുക. റമദാന്റെ ലക്ഷ്യം കേവലം ഭക്ഷണവും,  വെളളവും വെടിയല്‍ അല്ല. മറിച്ച് എല്ലാവിധ തിന്മകളെയും മ്ലേഛവൃത്തികളെയും, ദുഷ്ചിന്തകളെയും പൂര്‍ണ്ണമായി വെടിയലാണ്‌. നബി(സ) പറഞ്ഞു: '' ആരെങ്കിലും മേഛമായ വാക്കുകളും പ്രവൃത്തികളും വെടിയാന്‍ തയ്യാറല്ലെങ്കില്‍, അവന്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒരു നിര്‍ബന്ധവുമില്ല.''(ബുഖാരി)  തിന്മകളില്‍ നിന്നും മ്ലേഛവൃത്തികളില്‍ നിന്നും പൂര്‍ണ്ണമായി അകന്നു നില്‍ക്കാത്തവന്റെ നോമ്പ് വൃഥാവിലാണെന്നാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്.

ജി.ഐ.ഒ ഗുരുവായൂര്‍ ഏരിയയുടെ

റമദാന്‍ വിജ്ഞാന വിരുന്നുകള്‍
റമദാനിലെ ഓരോ പത്തുകളുടെ പ്രാരം‌ഭത്തിലും
ദിവസം :- തിങ്കള്‍ 29.05.2017
സ്ഥലം :- പാവറട്ടി ഖുബ മദ്രസ്സ
സമയം :- കാലത്ത് 09.30 ന്‌
പ്രഭാഷക:- ഉമ്മുകുത്സു ടീച്ചര്‍
.......
രണ്ടാമത്തെ പത്തില്‍
ദിവസം :- ശനി 10.06.2017
സ്ഥലം :-പാവറട്ടി ഖുബ മദ്രസ്സ
സമയം :- വൈകീട്ട്‌ 04.30 ന്‌
പ്രഭാഷകന്‍:-റഷീദ്‌ പാടൂര്‍
.....
മൂന്നാമത്തെ പത്തില്‍
ദിവസം :- ഞായര്‍ 18.06.2017
സ്ഥലം :-പാവറട്ടി ഖുബ മദ്രസ്സ
സമയം :- കാലത്ത് 09.30 ന്‌
പ്രഭാഷകന്‍ :- അബ്ബാസ്‌ അലി വടക്കേകാട്‌

ജി.ഐ.ഒ ഗുരുവായൂര്‍ ഏരിയ