അബു ഖാസിം സഹ്റവി..സുലൈമാൻ മുഹമ്മദ്
കേട്ടു പരിചയം ഇല്ലാത്ത പേര് അല്ലേ? എന്നാൽ ഓർമ്മയിൽ വെച്ച് കൊള്ളുക, ഇദ്ധേഹമാണ് ആധുനിക ശസ്ത്രക്രിയയുടെ പിതാവ്. സ്കൂൾ സിലബസുകളിലോ വിജ്ഞാനത്തിന്റെ കലവറകളെന്നു കൊട്ടിഘോഷിക്കപ്പെടുന്ന ആധുനിക മാഗസിനുകളിലോ, വെബ്സൈറ്റുകളിലോ, നിങ്ങൾ ഈ പേര് കേട്ടെന്നിരിക്കില്ല. കാരണം 'ചിലരെയെല്ലാം' മറന്നെങ്കിലേ 'പൊതു സമൂഹത്തിന്' സ്വീകാര്യമായ ചരിത്രം രചിക്കാനാകൂ.
അബൂ ഖാസിം സഹ്റവി ജനിച്ചത് ക്രിസ്തുവർഷം: 936 ഇൽ പുരാതന സ്പൈനിലെ അൽ-സഹ്റ പട്ടണത്തിൽ ആണ്. പഠനം പ്രശസ്തമായ കൊർദോബയിൽ. ലോക പ്രശസ്തമായ അദ്ധേഹത്തിന്റെ വൈദ്യശാസ്ത്ര കൃതിയാണ് ''കിതാബ് അൽ തസ്രീഫ്''. യൂറോപ്പ് വൈദ്യശാസ്ത്ര മേഖലയിൽ, പ്രത്യേകിച്ച് ശസ്ത്രക്രിയാ രംഗത്ത് മുന്നേറിയത് സഹ്രവിയുടെ പാഠങ്ങൾ പിൻപറ്റിയാണ്. കിതാബ് അൽ-തസ്രീഫ് പന്ത്രണ്ടാം നൂറ്റാണ്ടിൽ ഗെരാദ് സെറിമോണ ലാറ്റിൻ ഭാഷയിലേക്ക് തർജമ ചെയ്തു. പിന്നീട് പല ഭാഷകളിലേക്കും. ഇതിന്റെ ചുവട് പിടിച്ചാണ് ശസ്ത്രക്രിയാ രംഗത്ത് പിന്നീട് നടന്ന പല പരീക്ഷണങ്ങളും പ്രബന്ധങ്ങളും പുരോഗമിച്ചത്.
''കിതാബ് അൽ തസ്രീഫ്''ഇൽ വൈദ്യനും രോഗിയും തമ്മിൽ പെരുമാറേണ്ട രീതിയെ കുറിച്ചും അത് ചികിത്സയെ എങ്ങിനെ ബാധിക്കുന്നു എന്നതിനെ കുറിച്ചും ഓരോ രോഗികളെയും പ്രത്യേകം സൂക്ഷ്മമായി നിരീക്ഷിച്ച് അവർക്ക് പ്രത്യേകം ചികിത്സ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. അത്രയ്ക്ക് സൂക്ഷ്മമായി അദ്ദേഹം കാര്യങ്ങളെ വിവരിക്കുന്നു.
''ശസ്ത്രക്രിയയും, അതിന്റെ ഉപകരണങ്ങളും'' എന്നത് അദ്ധേഹത്തിന്റെ വിഖ്യാതമായ മറ്റൊരു കൃതിയാണ്. ഇതിൽ ചിത്രങ്ങൾ സഹിതം അദ്ദേഹം കണ്ടുപിടിച്ച ഉപകരണങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. ഇത് പീറ്റർ അർഗെലാറ്റ തർജ്ജമ ചെയ്തു. ഏകദേശം ഇരുനൂറോളം ശസ്ത്രക്രിയാ ഉപകരണങ്ങൾ അദ്ദേഹം പരിചയപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഫൊർസെപ്സ്എന്ന ഉപകരണം പ്രസവ സമയത്ത് ഉപയോഗിക്കുന്ന വിധവും വിവരിക്കുന്നു.
കൂടാതെ മൈഗ്രൈൻ ചികിത്സ, ചെവിയുമായി ബന്ധപ്പെട്ട ചികിത്സ, പ്രസവ ചികിത്സ എന്നിവയിലെല്ലാം അദ്ധേഹത്തിന്റെ സംഭാവനകൾ നിസ്തുലമാണ്. ക്രിസ്തു വര്ഷം 1013 ഇൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

സുലൈമാൻ മുഹമ്മദ്.