നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, August 18, 2010

ഉദയം ഇഫ്‌താര്‍ സംഗമം 2010


ദോഹ: മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച്‌ പാവറട്ടി ആസ്ഥാനമാക്കി രണ്ട് പതിറ്റാണ്ടോളമായി പ്രദേശത്തെ നിറസാന്നിധ്യമായ ഉദയം പഠനവേദിയുടെ ഇത്തവണത്തെ ഇഫ്‌താര്‍ സംഗമം എം.ഇ.എസ് സ്‌കൂളില്‍ ആഗസ്റ്റ് 27ന്‌ (റമദാന്‍ 17 വെള്ളി)സംഘടിപ്പിക്കും.വൈകീട്ട് 5.30 മുതല്‍ 9.30 വരെ നീണ്ട് നില്‍ക്കുന്ന പരിപാടികളാണ്‌ ആസൂത്രണം ചെയ്‌തിട്ടുള്ളത്.ഇഷാ നമസ്‌കാരത്തിന്‌ മുമ്പ് ബദറിന്റെ സന്ദേശം എന്ന വിഷയത്തില്‍ അനൂബ്‌ ഹസ്സന്റെ പ്രഭാഷണം ഉണ്ടാകും .ഇഷാ - തറാവീഹ് നമസ്‌കാരങ്ങള്‍ക്ക് മുഹിയദ്ദീന്‍ എന്‍ കെ നേതൃത്വം കൊടുക്കും .
സാമൂഹിക സാസ്‌കാരിക സംസ്‌കരണ പ്രബോധന രംഗത്ത്‌ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ഉദയം പഠനവേദിയുടെ ഓരോ ചുവടുകളിലും ഒപ്പം നിന്ന്‌ സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന പ്രദേശവാസികള്‍ ഉദയം പഠനവേദിയുടെ ഇഫ്‌താര്‍ സംഗമം വിജയിപ്പിക്കാന്‍ സജീവമായി സഹകരിക്കണമെന്ന്‌ ഉദയം പ്രസിഡണ്ട്‌ അഭ്യര്‍ഥിച്ചു.