നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, August 28, 2010

വിസ്മരിക്കപ്പെടുന്ന ബദറിന്റെ സന്ദേശം


ദോഹ:നന്മയുടെ അവസാനത്തെ ഉറവപോലും നാമാവശേഷമായിപ്പോയേക്കാവുന്ന വലിയ പ്രതിസന്ധി ഘട്ടത്തേയും അതിനെ അത്ഭുതകരാം വിധം അതിജയിച്ച വീര ചരിതത്തേയുമാണ്‌ ബദര്‍ നമുക്ക്‌ നല്‍കുന്ന സന്ദേശം.അനൂബ്‌ ഹസന്‍ പറഞ്ഞു.ഉദയം പഠനവേദി എം.ഇ.എസ് സ്‌കൂളില്‍ ഒരുക്കിയ ഇഫ്‌താര്‍ സംഗമത്തില്‍ ബദറിന്റെ സന്ദേശം എന്നവിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അനൂബ്‌ ഹസന്‍ .

ബദറില്‍ അടരാടിയ മഹാന്മാരായ സ്വഹാബിമാര്‍ അല്ലാഹുവിന്റെ ഏകത്വത്തെ ലോകത്തിനു മുമ്പില്‍ വിളമ്പരം ചെയ്യുന്നതിനു വേണ്ടിയായിരുന്നു കഠിനമായ ത്യാഗത്തില്‍ ഏര്‍പ്പെട്ടത്. പക്ഷെ അവര്‍ രചിച്ച വീര ചരിതത്തിന്റെ ആത്മാവ്‌ ഉള്‍കൊള്ളാനാകാത്തവിധം സമൂഹം മാറിപ്പോയി എന്നതത്രെ ഏറെ ഖേദകരം . സമാനതകളിലില്ലാത്ത പ്രതിസന്ധി ഘട്ടത്തില്‍ ഭൌതികമായ കണക്കുകൂട്ടലുകളില്‍ കുരുങ്ങിക്കളിക്കാതെ അചന്ചലമായ വിശ്വാസത്തോട്‌ കൂടെ കൂസലില്ലാതെ ഉറച്ച് നിന്ന ബദ്‌രീങ്ങളില്‍ നിന്ന് പാഠം ഉള്‍കൊള്ളാന്‍ ശ്രമിക്കുക എന്നതാണ്‌ അവരോട്‌ നമുക്ക് കാണിക്കാന്‍ കഴിയുന്ന ഏറ്റവും മഹത്തായ ഐക്യധാര്‍ഡ്യം.അനൂബ്‌ ഹസന്‍ വിശദീകരിച്ചു.


ഉദയം പ്രസിഡന്റ് അബ്‌ദുല്‍ അസീസ്‌ മഞ്ഞി‍യിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ മുന്നോറോളം പേര്‍ പങ്കെടുത്തു.ഉദയം പഠനവേദിയുടെ സീനിയര്‍ മെമ്പര്‍ എം.കെ ഹംസ ഈ വര്‍ഷത്തെ സകാത്ത് ഫണ്ട്‌ മുഹ്‌സിന്‍ തങ്ങളില്‍ നിന്നും സ്വീകരിച്ച്‌ കൊണ്ട് ഉദ്‌ഘാടനം ചെയ്‌തു.ജനറല്‍ സെക്രട്ടറി മുഹമ്മദ് സക്കീര്‍ എം.എം സ്വാഗതം പറഞ്ഞു.വൈസ്‌ പ്രസിഡന്റ് എന്‍ കെ മുഹിയദ്ദീന്‍ പ്രാര്‍ഥനയ്‌ക്ക് നേതൃത്വം നല്‍കി.
വൈകീട്ട് 5.30 ന്‌ തുടങ്ങിയ സംഗമം 9.30 ന്‌ സമാപിച്ചു.