നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, September 9, 2009

ഇഫ്‌താര്‍ സംഗമം


ദോഹ: മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച്‌ പാവറട്ടി ആസ്ഥാനമാക്കി രണ്ട് പതിറ്റാണ്ടോളമായി പ്രദേശത്തെ നിറസാന്നിധ്യമായ ഉദയം പഠനവേദിയുടെ ഇത്തവണത്തെ ഇഫ്‌തര്‍ സംഗമം എം.ഇ.എസ് സ്‌കൂളില്‍ സംഘടിപ്പിക്കും. സാമൂഹിക സാസ്‌കാരിക സംസ്‌കരണ പ്രബോധന രംഗത്ത്‌ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ഉദയം പഠനവേദിയുടെ ഓരോ ചുവടുകളിലും ഒപ്പം നിന്ന്‌ സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന പ്രദേശവാസികള്‍ ഉദയം പഠനവേദിയുടെ ഇഫ്‌താര്‍ സംഗമം വിജയിപ്പിക്കാന്‍ സജീവമായി രംഗത്തിറങ്ങണമെന്ന്‌ ഉദയം പ്രസിഡണ്ട്‌ അബ്‌ദുല്‍ ജലീല്‍ എം.എം അഭ്യര്‍ഥിച്ചു.സെപ്‌റ്റംബര്‍ 12 (ശനി ) വൈകീട്ട് 4.30 മുതല്‍ മഗ്‌രിബ്‌ വരെയാണ്‌ സംഗമം.യുവപണ്ഡിതന്‍ മുഹമ്മദ്‌ സാക്കിര്‍ നദ്‌വി പശ്ചാതാപം എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും.