നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, September 13, 2009

ഉദയം ഇഫ്‌താര്‍ സംഗമം


ദോഹ: മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച്‌ പാവറട്ടി ആസ്ഥാനമാക്കി രണ്ട് പതിറ്റാണ്ടോളമായി പ്രദേശത്തെ നിറസാന്നിധ്യമായ ഉദയം പഠനവേദിയുടെ ഇത്തവണത്തെ ഇഫ്‌തര്‍ സംഗമം എം.ഇ.എസ് സ്‌കൂളില്‍ സംഘടിപ്പിക്കപ്പെട്ടു.സാമൂഹിക സാസ്‌കാരിക സംസ്‌കരണ പ്രബോധന രംഗത്ത്‌ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ഉദയം പഠനവേദിയുടെ ഹൃസ്വകാല റിപ്പോര്‍ട്ട് സെക്രട്ടറി അസീസ്‌ മഞ്ഞിയില്‍ അവതരിപ്പിച്ചു.പ്രസിടണ്ട് എം.എം.അബ്‌ദുല്‍ ജലീല്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ഉദയം സകാത്ത് ഫണ്ട്‌ ഉദ്‌ഘാടനം എം.എം സകീര്‍ ഹുസൈനില്‍ നിന്നും സ്വീകരിച്ച്‌ കൊണ്ട്‌ ഉദയം വൈസ്‌ പ്രസിഡണ്ട്‌ എന്‍.കെ.മുഹിയദ്ധീന്‍ നിര്‍വഹിച്ചു.
ഈ വര്‍ഷത്തെ സി ബി എസ് സി പന്ത്രണ്ടാം ക്‌ളാസില്‍ ‍ കമ്മേര്‍സ്‌ സ്‌ട്രീമില്‍ പ്രശസ്‌ത വിജയവും എക്കൌണ്ടന്സിയില്‍ ഖത്തറില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ഫഹീമ അബ്‌ദുല്‍ ജലീലിന്‌ ഉദയം പ്രഖ്യാപിച്ച ഉപഹാരം മെമ്പേര്‍സ്‌ വെല്‍ഫയര്‍ സെക്രട്ടറി എം.കെ.ഹംസ സമ്മാനിച്ചു. യുവ പണ്ഡിതന്‍ മുഹമ്മദ് സാക്കിര്‍ നദ്‌വിയുടെ റമദാന്‍ സന്ദേശത്തോടെ ആരംഭിച്ച സംഗമത്തില്‍ വനിതകളടക്കം 300 ഓളം പേര്‍ പങ്കെടുത്തു.