പാവറട്ടി:ജന്മം കൊണ്ട് വിശ്വാസി സമൂഹത്തിലെ അംഗമാകുക എന്നതിലുപരി കര്‍മ്മം കൊണ്ടും ധര്‍മ്മം കൊണ്ടും സമൂഹത്തില്‍ വിശുദ്ധ ദര്‍ശനത്തിന്റെ പതിപ്പുകളാകാന്‍ സാധിക്കണം.റമാദാനിന്റെ ഒടുവിലത്തെ ദിവസങ്ങളിലൂടെയാണ് നാം സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്.ഈ സുവര്‍ണ്ണാവസരം നഷ്‌ടപ്പെടുത്താതിരിക്കാനുള്ള എല്ലാശ്രമങ്ങളിലും ജാഗ്രതയോടെ മൊന്നേറുക.അബ്ബാസ് അലി സാഹിബ് പറഞ്ഞു.ഗുരുവായൂര്‍ ഏരിയ ജെ.ഐ.എച് വനിതാ വിഭാഗവും ജി.ഐ.ഒ യും സംയുക്തമായി സംഘടിപ്പിച്ച അവസാന പത്തിലെ വിജ്ഞാന സദസ്സില്‍ സംസാരിക്കുകയായിരുന്നു അബ്ബാസ് അലി.ജി.ഐ.ഒ ഏരിയ വൈസ് പ്രസിഡണ്ട് അഹ്‌ലം അബ്‌ദുല്‍ ലത്വീഫ് അധ്യക്ഷത വഹിച്ചു.പഠനത്തില്‍ സമര്‍ഥകളായ പ്രദേശത്തെ ഹന്ന,ഹൈന എന്നീ വിദ്യാര്‍ഥിനികളെ ചടങ്ങില്‍ ആദരിച്ചു.ഗുരുവായൂര്‍ ഏരിയ ജി.ഐ.ഒ ജനറല്‍ സെക്രട്ടറി ഹിബ മഞ്ഞിയില്‍ പരിപാടികള്‍ നിയന്ത്രിച്ചു.