പാവറട്ടി:ഗുരുവായൂര്‍ ഏരിയ ജെ.ഐ.എച് വനിതാ വിഭാഗവും ജി.ഐ.ഒ യും സംയുക്തമായി സംഘടിപ്പിക്കുന്ന അവസാന പത്തിലെ വിജ്ഞാന സദസ്സ് ജൂണ്‍ 18 ഞായറാഴ്‌ച 11.30 ന് ഖുബ മദ്രസ്സിയില്‍ നടക്കും.ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്താന്‍ പ്രദേശത്തെ വനിതാ വിഭാഗത്തോടും വിശിഷ്യാ വിദ്യാര്‍ഥിനികളോടും ഗുരുവായുര്‍ എരിയ ജി.ഐ.ഒ പ്രസിഡണ്ട് ഹുസ്‌നാ അബ്‌ദുല്‍ ജലീല്‍ അഭ്യര്‍ഥിച്ചു.സഹോദരി ഖദീജയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിക്കുന്ന സദസ്സില്‍ ഗുരുവായൂര്‍ ഏരിയ ജി.ഐ.ഒ ജനറല്‍ സെക്രട്ടറി ഹിബ മഞ്ഞിയില്‍ സ്വാഗതം ആശംസിക്കും.ജി.ഐ.ഒ ഏരിയ വൈസ് പ്രസിഡണ്ട് അഹ്‌ലം അബ്‌ദുല്‍ ലത്വീഫ് അധ്യക്ഷത വഹിക്കും.വടക്കേകാട് അബ്ബാസ് അലി സാഹിബ് വിജ്ഞാന വിരുന്നൊരുക്കും.ജി.ഐ.ഒ ഏരിയ ജോയിന്‍ സെക്രട്ടറി ഹിഷാറ സുല്‍ത്താന നന്ദി പ്രകാശിപ്പിക്കും.