പാവറട്ടി:ജന്മം കൊണ്ട് വിശ്വാസി സമൂഹത്തിലെ അംഗമാകുക എന്നതിലുപരി കര്‍മ്മം കൊണ്ടും ധര്‍മ്മം കൊണ്ടും സമൂഹത്തില്‍ വിശുദ്ധ ദര്‍ശനത്തിന്റെ പതിപ്പുകളാകാന്‍ സാധിക്കണം.റമാദാനിന്റെ ഒടുവിലത്തെ ദിവസങ്ങളിലൂടെയാണ് നാം സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്.ഈ സുവര്‍ണ്ണാവസരം നഷ്‌ടപ്പെടുത്താതിരിക്കാനുള്ള എല്ലാശ്രമങ്ങളിലും ജാഗ്രതയോടെ മൊന്നേറുക.അബ്ബാസ് അലി സാഹിബ് പറഞ്ഞു.ഗുരുവായൂര്‍ ഏരിയ ജെ.ഐ.എച് വനിതാ വിഭാഗവും ജി.ഐ.ഒ യും സംയുക്തമായി സംഘടിപ്പിച്ച അവസാന പത്തിലെ വിജ്ഞാന സദസ്സില്‍ സംസാരിക്കുകയായിരുന്നു അബ്ബാസ് അലി.ജി.ഐ.ഒ ഏരിയ വൈസ് പ്രസിഡണ്ട് അഹ്‌ലം അബ്‌ദുല്‍ ലത്വീഫ് അധ്യക്ഷത വഹിച്ചു.പഠനത്തില്‍ സമര്‍ഥകളായ പ്രദേശത്തെ ഹന്ന,ഹൈന എന്നീ വിദ്യാര്‍ഥിനികളെ ചടങ്ങില്‍ ആദരിച്ചു.ഗുരുവായൂര്‍ ഏരിയ ജി.ഐ.ഒ ജനറല്‍ സെക്രട്ടറി ഹിബ മഞ്ഞിയില്‍ പരിപാടികള്‍ നിയന്ത്രിച്ചു.
Showing posts with label സുവര്‍ണ്ണാവസരം. Show all posts
Showing posts with label സുവര്‍ണ്ണാവസരം. Show all posts
Sunday, June 18, 2017
Sunday, February 7, 2016
സുവര്‍ണ്ണാവസരം
Sunday, February 07, 2016
സുവര്‍ണ്ണാവസരം
ഉദയം പഠനവേദിയുടെ ഖത്തര്‍ ഘടകത്തിന്റെ കീഴില്‍ പ്രവര്‍ത്തന സജ്ജമായ ഒരു അന്തര്‍ദേശീയ വിഭാഗമാണ് ഇന്റര്‍ നാഷണല്‍ ഉദയം വാട്ട്‌സാപ്പ് ഗ്രൂപ്പ്.വാട്ട്‌സാപ്പ് ഗ്രൂപ്പ് സമവാക്യങ്ങളെ പൊളിച്ചെഴുതിയ ഈ ഗ്രൂപ്പ് ജൈത്രയാത്ര തുടരുന്നു.സുപ്രഭാത സന്ദേശം.പ്രദേശത്തെ സാംസ്‌കാരിക പ്രതിഭകളുടെ അക്ഷര വിരുന്നുമായി സായാഹ്ന സാംസ്‌കാരികം.ഇടവേളയിലെ ഓപ്പണ്‍ ഹൗസ് പ്രത്യേക പോസ്റ്റിങ്.
പുതിയ വാട്ട്‌സാപ്പ് അംഗത്വ പരിമിതിയിലെ ആനുകൂല്യത്തിന്റെ വെളിച്ചത്തില്‍ കുറച്ച് അംഗങ്ങള്‍ക്ക് കൂടെ ഇടം കൊടുക്കാന്‍ കഴിയും.മുല്ലശ്ശേരി ബ്ലോക് മേഖലയിലെ താല്‍പര്യമുള്ള സഹോദരങ്ങള്‍ക്ക് ബന്ധപ്പെടാം.ഉദയം സൈറ്റില്‍ കാണുന്ന കോളത്തില്‍ വാട്ട്‌സാപ്പ് നമ്പര്‍ രേഖപ്പെടുത്തി റജിസ്റ്റര്‍ മെയില്‍ അയക്കുക.

ഉദയം ഇന്റര്‍ നാഷണല്‍ അധ്യക്ഷന്‍.
അസീസ് മഞ്ഞിയില്‍.
Subscribe to:
Posts (Atom)