വെങ്കിടങ്ങ് സല്‍സബീല്‍ അറബിക് കോളേജ് പ്രിസിപ്പല്‍ ആ ര്‍ വി മുഹമ്മദ് മൌലവി അസ്വര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയാണ് പള്ളി തുറന്ന് കൊടുത്തത്.തുടര്‍ന്നു നടന്ന മാനവ സൌഹൃദ സംഗമത്തില്‍ നാനാ തുറകളില്‍ പെട്ട നിരവധിപേര്‍ പങ്കെടുത്തു.
സൌഹൃദ സംഗമം പി.എ മാധവന്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു.ഡോ.പി എ സെയ്‌തു മുഹമ്മദ് അധ്യക്ഷത വഹിച്ചു.ആര്‍വി മുഹമ്മദ് മൌലവി ,ഡോ.കെ.എ.അബ്‌ദുല്ലത്വീഫ്,പാവറട്ടി തീര്‍ഥ കേന്ദ്രം വികാരി ഫാ.നോബി അമ്പുക്കന്‍ ,സ്വാമി ഗഭീരാനന്ദ ആചാര്യ,എളവള്ളി പപഞ്ചായത്ത് പ്രസിഡന്റ് സി.എഫ് രാജന്‍ എന്നിവര്‍ സംസാരിച്ചു.
പ്രദേശത്തെ വ്യവസായ പ്രമുഖന്‍ എം.കെ അബ്ബാസ് സാഹിബാണ് ഖുബാ ട്രസ്റ്റിന് വേണ്ടി പള്ളി നിര്‍മ്മിച്ച് നല്‍കിയത്. യാസില്‍ പാടൂരിന്റെ ഖിറാ അത്തോടെ തുടങ്ങിയ സംഗമത്തില്‍ അസീസ് മഞ്ഞിയില്‍ സ്വാഗതം പറഞ്ഞു.എ.വി ഹംസ സമാപനം നിര്‍വഹിച്ചു