ഒക്‌ടോബര്‍ 23 ന് അസ്വര്‍ നമസ്‌കാരത്തോടെയുള്ള ഉദ്‌ഘാടന കര്‍മ്മത്തിനുശേഷം നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ മത സാമൂഹിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും .
ഡോ പി എ സയ്‌ദ് മുഹമ്മദ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ജ:ആര്‍ വി മുഹമ്മദ് മൌലവി (പ്രിന്‍സിപ്പല്‍ സല്‍ സബീല്‍ അറബിക് കോളേജ് വെങ്കിടങ്ങ്),
ഡോ.അബ്‌ദുല്‍ ലത്വീഫ് ,ഫാദര്‍ നോബി അമ്പുക്കന്‍ (വികാരി പാവറട്ടി തീര്‍ഥ കേന്ദ്രം ),സ്വാമി ഗഭീരാനന്ദ ആചാര്യ (ചിന്മയ മിഷന്‍ തൃശൂര്‍ ),ശ്രി ടി.കെ തോമസ് അസി കമ്മീഷണര്‍ ഓഫ് പോലീസ് ,ബഹു എളവള്ളി പന്ചായത്ത് പ്രസിഡന്റ് ശ്രി സി എഫ് രാജന്‍ ,ബഹു.എളവള്ളി പന്ചായത്ത് മെമ്പര്‍ ശ്രീമതി ലിജ ശേഖരന്‍ എന്നിവര്‍ പങ്കെടുക്കും.
പ്രവാചകന്‍ (സ) മക്കയില്‍ നിന്ന് മദീനയിലേയ്‌ക്ക് പലായനം ചെയ്‌ത് എത്തിയതിനുശേഷം പണിത ആദ്യത്തെ ദേവാലയം മസ്‌ജിദ് ഖുബാ എന്നപേരിലാണ് അറിയപ്പെടുന്നത്.ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പര്യാപ്‌തമായ സാംസ്‌കാരിക കേന്ദ്രമായിരിക്കണം ദേവാലയങ്ങള്‍ എന്നതാണ് മസ്‌ജിദ് ഖുബായുടെ ചരിത്രം നമ്മോട് പ്റഞ്ഞുതരുന്നത്.
വിവസ്‌ത്രനെ ഉടുപ്പിക്കുന്നതും ,വിശന്നവനെ ഊട്ടുന്നതും ,ദാഹാര്‍ത്തനെ കുടിപ്പിക്കുന്നതും ,അശരണന് ശരണം നല്‍കുന്നതും ,മുറിവേറ്റവനെ ആശ്വസിപ്പിക്കുന്നതും ആരാധനകളുടെ രൂപ ഭാവങ്ങളായി ശിക്ഷണം ചെയ്യപ്പെടുന്ന സമൂഹത്തിന് ഊര്‍ജവും ആര്‍ജവവും ലഭിക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങളായിരിക്കണം ദേവാലയങ്ങള്‍ .
കേവലമായ ആചാരാനുഷ്‌ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ ഒരിടം എന്നതിലുപരി അസംസ്‌കൃതരായ ഒരു സമൂഹത്തെ സംസ്‌കരിച്ചെടുക്കാന്‍ സാധിക്കുന്ന പാഠശാലകളായിരിക്കണം മസ്‌ജിദുകള്‍ .
ഒരു പ്രദേശത്തിന്റെ വിളക്കും വെളിച്ചവുമായി മാനവിക സൌഹൃദ സന്ദേശത്തെ പ്രഘോഷണം ചെയ്യുന്ന ഉത്തമ സംസ്‌കാരത്തിന്റെ അടയാളമായി ഭാവി ചരിത്രത്തില്‍ പുവ്വത്തൂരിനടുത്തുള്ള മസ്‌ജിദ് ഖുബാ രേഖപ്പെടുത്തപ്പെടും എന്നാണ് ഞങ്ങളുടെ ശുഭാപ്‌തി വിശ്വാസം .