ദോഹ: ഉദയം പഠനവേദിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 24(വ്യാഴം) വൈകീട്ട് 7.30 ന് ഐ.വൈ.എ ഹാളില്‍ (ബുഖാരി മസ്‌ജിദിന് എതിര്‍ വശം ) ആരോഗ്യബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ അന്തര്‍ ദേശീയ പരിശീലന വിഭാഗവുമായി സഹകരിച്ച് കൊണ്ട് സംഘടിപ്പിക്കപ്പെടുന്ന പ്രാഥമിക ശുശ്രൂഷാ പഠന ശില്‍പശാല ഡോക്‌ടര്‍ അബ്‌ദുല്‍ റഷീദ് നയിക്കും .
വ്യക്തി എന്ന നിലക്കും സാമൂഹ്യ ജീവി എന്ന നിലക്കും ഓരോ മനുഷ്യനും അത്യാവശ്യം അറിഞ്ഞിരിക്കണ്ട ആരോഗ്യ സംരക്ഷണ വിവരങ്ങള്‍ ലളിതമായി മനസ്സിലാക്കുവാനുള്ള സുവര്‍ണാവസരം പ്രയോജനപ്പെടുത്താന്‍ ഉദയം സെക്രട്ടറി അഭ്യര്‍ഥിച്ചു.
സ്‌ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും