ചാവക്കാട് :അക്ഷരങ്ങളിലൂടെയും അക്ഷരത്താങ്ങിലൂടെയും പരസ്‌പരം അടുത്തറിയാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.മുതുവട്ടൂര്‍ ഖത്വീബ് സുലൈമാന്‍ അസ്‌ഹരി പറഞ്ഞു.ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ചാവക്കാട് ഗുരുവായൂര്‍ സംയുകതമായി സംഘടിപ്പിച്ച ഓണം ബക്രീദ് സൗഹൃദ സംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അസ്‌ഹരി.
ചാവക്കാട് വിമന്‍സ് ഇസ്‌ലാമിയ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റഷീദ് പാടൂര്‍ സാന്നിധ്യം കൊണ്ട് സമ്പന്നമാക്കി.അക്ഷരത്താങ്ങിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ പ്രത്യേക ക്ഷണിതാക്കാളായ സംഗമത്തില്‍ വിവിധ തരത്തിലുള്ള സൗഹൃദ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.കളിയും കാര്യവും ആഘോഷവും കഴിഞ്ഞ് എല്ലാവരും ഒരുമിച്ച് വിഭവ സമൃദ്ധമായ ഭക്ഷണവും വിളമ്പി.കൂടാതെ പരിസരത്തെ അമ്പതിലേറെ കുടുംബംഗങ്ങള്‍ക്ക് ഉച്ച ഭക്ഷണം വിതരണം നടത്തുകയും ചെയ്‌തു.