പാവറട്ടി:ഉദയം പഠനവേദിയുടെ ആഭിമുഖ്യത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും എതിരെ പ്രദേശവാസികളില്‍ വ്യക്തമായ അവബോധം സൃഷ്‌ടിച്ചെടുക്കുന്നതിന്റെ ഭാഗമായി കാമ്പയിന്‍ സംഘടിപ്പിക്കുന്നു.വൈവിധ്യമാര്‍ന്ന ബോധവത്കരണ പരിപാടികളുടെ ആസൂത്രണത്തിനായി ഈ മാസം 27ന് വിപുലമായ സമിതിയ്‌ക്ക് രൂപം കൊടുക്കുമെന്ന് സെക്രട്ടറി ആര്‍ .വി എസ് തങ്ങള്‍ അറിയിച്ചു.റഷീദ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള പ്രത്യേക കാമ്പയിന്‍ സമിതിയിലും തുടര്‍ പരിപാടികളിലും പൊതു നന്മ കാംക്ഷിക്കുന്നവര്‍ സഹകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.