വിശുദ്ധ ഗ്രന്ഥം നേര്‍മാര്‍ഗവും ആശ്വാസവും അനുഗ്രഹവും പ്രകാശവുമാണ്.എം.എസ് അബ്‌ദുറസാക് ഉദ്‌ബോധിപ്പിച്ചു.കതിരും പതിരും വേര്‍തിരിക്കുന്ന ഫുര്‍ഖാന്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ജിവിതത്തില്‍ പകര്‍ത്താനുള്ള തീവ്ര ശ്രമം വിശ്വാസി നടത്തേണ്ടതുണ്ട്.ഖുര്‍ആനിന്റെ തണലിലൂടെയായിരിക്കണം വിശ്വാസിയുടെ ജീവിതയാത്ര.ദിവ്യ വചനങ്ങളുടെ പാരായണ ശാസ്‌ത്രം മനസ്സിലാക്കി അക്ഷരങ്ങളേയും വാചകങ്ങളേയും ആത്‌മാവിലേയ്‌ക്ക് ആവാഹിച്ചെടുത്തുകൊണ്ട് അനിര്‍ വചനീയമായ അനുഭുതിയില്‍ അലിഞ്ഞില്ലാതാകാന്‍ സാധ്യമാകുന്നതിലാണ് ഇഹപര മോക്ഷം.അദ്ദേഹം വിശദീകരിച്ചു.ഉദയം സംയുക്ത ജനറല്‍ബോഡിയെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു.റസാക്` സാഹിബ്.
ഗുണകാംക്ഷയോടെ തൊട്ടുണര്‍ത്തുക എന്ന ദൌത്യമാണ് ഉദയം പഠനവേദി നടത്തിക്കൊണ്ടിരിക്കുന്നത്.ഈ ഉണര്‍ത്ത്‌പാട്ട്കാരോടൊപ്പം ഒരുപ്രദേശം ഉണര്‍ന്നെഴുന്നേല്‍ക്കും എന്നാണ് പ്രതീക്ഷ. അധ്യക്ഷ പ്രസംഗത്തില്‍ ഉദയം പ്രസിഡണ്ട് എം.എം. അബ്‌ദുല്‍ ജലീല്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മസ്‌ജിദ് ഖുബയോടനുബന്ധമായി നിര്‍മ്മിക്കപ്പെട്ട മദ്രസ്സയുടെ വര്‍ത്തമാന വിശേഷങ്ങളും ഭാവി പരിപാടികളും ഉദയം ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍ വിശദീകരിച്ചു.
ഹജ്ജ് കഴിഞ്ഞെത്തിയ സഹോദരങ്ങള്‍ അബ്‌ദുല്‍ കലാം അബ്‌ദുല്‍ കരീം എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.