കോഴിക്കോട്:കേരളത്തിലെ പ്രഥമ ഇസ്ലാമിക സാമ്പത്തികസ്ഥാപനമായ എ.ഐ.സി.എല്‍ നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്ത് വിപുലീകരിക്കുമെന്ന് ഡയറക്ടര്‍ ടി. ആരിഫലി അറിയിച്ചു.ശരീഅത്ത് നിയമങ്ങള്‍ക്കനുസൃതമായ സാമ്പത്തിക സ്ഥാപനം പ്രായോഗികമാണെന്ന് ഏഴുവര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനത്തിലൂടെ തെളിയിച്ച എ.ഐ.സി.എല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും വിപുലീകരണ സാധ്യതകള്‍ ചര്‍ച്ചചെയ്യുന്നതിനും സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീഅത്ത് നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്വീകാര്യത വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍, എ.ഐ.സി.എല്ലിനെ രാജ്യത്തെ ഒന്നാംനിര സാമ്പത്തികസംരംഭമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിനായി കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച് പുതിയ മേഖലകളിലേക്ക് കടക്കും. വിപുലീകരണത്തിന്റെ ആദ്യപടിയായി റിയല്‍ എസ്റ്റേറ്റ് ഡവലപ്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് സബ്സിഡിയറി കമ്പനി എ.ഐ.സി.എല്ലിനു കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതിനായി എ.ഐ.സി.എല്‍ നിക്ഷേപ സമാഹരണം നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.കമ്പനി സി.ഇ.ഒ കെ.കെ. അലി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ എ. മുഹമ്മദലി, മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.സി. അന്‍വര്‍, ഡോ. ശഹീദ് റംസാന്‍, പി.കെ. അബ്ദുറസാഖ്, എം.എ. മഹ്ബൂബ്, പ്രൊഫ. യഅഖൂബ്, വി.കെ. അലി, എം. അബ്ദുല്‍ മജീദ്, മുഹമ്മദ് പാലത്ത്, വി.എന്‍.കെ. അഹമ്മദ്, ഡോ. അഹമ്മദ് ബാവപ്പ എന്നിവര്‍ സംസാരിച്ചു.
Tuesday, October 6, 2009
എ.ഐ.സി.എല്‍ വിപുലീകരിക്കുമെന്ന് ഡയറക്ടര്‍
Tuesday, October 06, 2009
എ.ഐ.സി.എല്‍ വിപുലീകരിക്കുമെന്ന് ഡയറക്ടര്‍