നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, April 16, 2021

അബ്ബാസ്‌ സാഹിബ്‌ യാത്രയായി

പുവ്വത്തൂര്‍:താമരപുള്ളി എം.കെ അബ്ബാസ് സാഹിബ്‌ ഹൃദയാഘാതത്തെ തുടര്‍‌ന്ന്‌ മരണമടഞ്ഞു.മുസ്‌‌ലിം വീട്ടില്‍ കുറ്റിക്കാട്ട്‌ കുഞ്ഞു മൊയ്‌തു മുസ്‌ല്യാരുടെ മകനാണ്‌ അബ്ബാസ് ഹാജി.ദുബായിലുള്ള മകളുടെ വസതിയില്‍ വെച്ച്‌ മധ്യാഹ്നത്തിനു ശേഷമാണ്‌ മരണം സം‌ഭവിച്ചത് എന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.
 
റമദാന്‍ പ്രമാണിച്ച്‌ നാട്ടിലേക്ക്‌ വരാനുള്ള ഒരുക്കത്തിലായിരുന്നു.യാത്രയുടെ മുന്നൊരുക്കം എന്ന നിലക്ക്‌ കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചിരുന്നു എന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
 
സാമൂഹ്യ സേവന രം‌ഗത്ത്‌ മുന്‍ നിരയിലുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അബ്ബാസ്‌ സാഹിബ്‌.പുവ്വത്തൂര്‍ കൈരളിയിലെ മനോഹരമായ മസ്‌‌ജിദ് അബ്ബാസ്‌ സാഹിബ്‌ ഖുബ ട്രസ്റ്റിന്‌ കൈമാറിയതാണ്‌.പള്ളിക്ക്‌ വേണ്ടി നീക്കിവെച്ച സ്ഥലത്ത് നിര്‍‌മ്മാണം പൂര്‍‌ത്തിയാക്കിയ ശേഷം 2011 ഒക്‌ടോബര്‍ മാസത്തിലായിരുന്നു സമര്‍‌പ്പണം.
 
ഭാര്യ:-സൗദ.മക്കള്‍ ഫൈസല്‍ അബ്ബാസ്‌,സലീന്‍ അബ്ബാസ്‌,അമീന അബ്ബാസ്‌.മരുമക്കള്‍ : ഫായിസ്‌ അക്‌ബര്‍ ഹബീബ്,അഫീഫ്‌ ഇബ്രാഹീം.പേരമക്കള്‍:-സാറ,ഫറാഹ്,റയാന്‍.സഹോദരങ്ങള്‍:-പരേതരായ മുസ്‌തഫ, ഹം‌സു എന്നിവരും ജബ്ബാര്‍,ഹമീദ്‌,അബ്‌ദു സമദ്‌, അബ്‌‌ദുല്‍ അസീസ്.

ഖുബ ട്രസ്റ്റ്,ഉദയം പഠനവേദി,ഗുണകാം‌ക്ഷ തുടങ്ങിയ വിവിധ തലത്തിലുള്ള. സമൂഹിക സാം‌സ്‌ക്കാരിക സം‌ഘങ്ങളും കൂട്ടായ്‌മകളും അനുശോചനം രേഖപ്പെടുത്തി.
 
അബ്‌ദുല്‍ ജലീല്‍ വി.വി,അബ്‌‌ദുല്‍ മജീദ്‌ ആര്‍.വി,അബ്‌ദുല്‍ റഷീദ്‌ എം.സി,അബ്‌ദുല്‍ സലാം വി.വി,അബ്‌ദുല്‍ വാഹിദ് കെ,അഷ്‌റഫ്‌ എന്‍.പി, ഡോ.സെയ്‌ത്‌ മുഹമ്മദ്‌,ഹം‌സ എ.വി,മുഹമ്മദ്‌ അബ്‌ദുല്‍ ഖാദര്‍ എം.എന്‍,നാസര്‍ എരവളപ്പില്‍,നാസിറുദ്ദീന്‍ വി.എം,ആര്‍.വി.സെയ്‌ത് മുഹമ്മദ് തങ്ങള്‍,അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍ തുടങ്ങിയവരാണ്‌ ഖുബ ട്രസ്റ്റ് അം‌ഗങ്ങള്‍.
===========
അബ്ബാസ് സാഹിബ്‌ അനുസ്‌‌മരണം ഏപ്രില്‍ 17 ശനിയാഴ്‌ച അസര്‍ നമസ്‌കാരാനന്തരം പുവ്വത്തൂര്‍ മസ്‌ജിദ് ഖുബയില്‍ നടക്കുമെന്ന്‌ എ.വി ഹംസ സാഹിബ്‌ അറിയിച്ചു. 

ഏപ്രില്‍ 18 ഞായറാഴ്‌ച 11.30 ന്‌ ഷാര്‍‌ജയിലെ മസ്‌ജിദ് അല്‍ സ്വഹാബയില്‍ വെച്ച് പ്രാര്‍‌ഥനയും തുടര്‍‌ന്ന്‌ ഖബറടക്കവും നടക്കുമെന്ന്‌ മകന്‍ ഫൈസല്‍ അബ്ബാസ് അറിയിച്ചു.