പുവ്വത്തൂര്‍:തന്റെ വസതിയോട് ചേര്‍ന്ന് അതിമനോഹരമായ ദൈവ ഗേഹം പടുത്തിയര്‍ത്തി പരലോകത്ത് സ്വര്‍ഗ്ഗീയമായ ഭവനം കിനാവ് കണ്ട ദീര്‍ഘ വീക്ഷണമുള്ള വ്യക്തിത്വമായിരുന്നു വിടപറഞ്ഞ എം.കെ അബ്ബാസ് സാഹിബ്.എം.കെ അബ്ബാസ് അനുശോചന സദസ്സ് അഭിപ്രായപ്പെട്ടു.
ആരും ഒന്നു നോക്കിപ്പോകുന്ന കണ്ണായ സ്ഥലത്ത് കണ്ണിലുണ്ണി പോലെ ശില്‍പ ഭംഗിയുള്ള പള്ളി പടുത്തുയര്‍ത്തുകയും തുടര്‍ന്നുള്ള പരിപാലനത്തില്‍ ഒരു വിഹിതം മാറ്റിവെക്കാന്‍ സന്നദ്ധനാകുകയും ചെയ്‌ത അനുഗ്രഹീതനായ ദൈവ ദാസനായിരുന്നു അദ്ദേഹം. എല്ലാ കാര്യത്തിലും കൃത്യമായ നിലപാടും നിരീക്ഷണവും കാത്തു സൂക്ഷിച്ചിരുന്നു. പ്രത്യക്ഷത്തില്‍ കാര്‍ക്കശ്യക്കാരനായിരുന്നു.പക്ഷെ എല്ലാം തന്റെ ആത്മാര്‍ഥമായ ശ്രമങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നടപ്പിലാകാനും പൂര്‍ണ്ണതയിലെത്താനും ആയിരുന്നു.സദസ്സില്‍ വിശദീകരിക്കപ്പെട്ടു.
ഖുബ മസ്‌ജിദ് ഒരു പ്രദേശത്തിന്റെ സാംസ്‌ക്കാരിക കേന്ദ്രമായി മാറുക എന്ന അബ്ബാസ് സാഹിബിന്റെ വിഭാവനയെ പൂവണിയിക്കാനുള്ള ശ്രമങ്ങള്‍ അഭംഗുരം തുടരണം എന്ന ആഹ്വാനത്തോടെയായിരുന്നു പ്രാര്‍ഥനാ നിര്‍ഭരമായ സദസ്സ് പിരിഞ്ഞത്.
കോവിഡ് സുരക്ഷാ മുന്നൊരുക്കങ്ങള്‍ പാലിച്ചു കൊണ്ട് ഖുബ മസ്‌ജിദില്‍ അസര്‍ നമസ്‌കാരാനന്തരം സംഘടിപ്പിച്ച അനുശോചന സദസ്സില്‍ ട്രസ്റ്റിന്റെ സീനിയര്‍ നേതാക്കളായ എ.വി ഹംസ,കെ അബ്‌ദുല്‍ വാഹിദ്,ആര്‍.വി അബ്‌ദുല്‍ മജീദ്,വി.എം നാസിറുദ്ദീന്‍,അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍,സിദ്ദീഖ് പാടൂര്‍,അബ്‌ദുല്‍ ലത്വീഫ് കൈതമുക്ക് തുടങ്ങിയവര്‍ സംസാരിച്ചു.