ദോഹ: പ്രതികൂല കാലാവസ്ഥയിലും പ്രതിസന്ധികള്‍ നേരിടുമ്പോഴും ആത്മ വിശ്വാസത്തോടെയും അത്മാഭിമാനത്തോടെയും അതിലുപരി പക്വമായ ശീലിലും ശൈലിയിലും മുഖാമുഖം നില്‍ക്കുന്ന നേതൃത്വമുള്ള ഒരു രാജ്യത്തെ അഥിതികളാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കാം. എ.വി ഹംസ പറഞ്ഞു.ഉദയം പഠനവേദി അസീസിയ്യയില്‍ ഒരുക്കിയ ഇഫ്‌ത്വാര്‍ വിരുന്നില്‍ സന്ദേശം നല്‍കുകയായിരുന്നു ഹംസ സാഹിബ് .ചിലതൊക്കെ ചില സന്ദര്‍ഭങ്ങളിലാണ് കൂടുതല്‍ അനുഭവേദ്യമാകുക.പ്രകോപനങ്ങളുടെ അഗ്നി ജ്വാലകളില്‍ തീര്‍ത്തും ശുദ്ധമായത് തിളങ്ങുകയാണ്.നമ്മുടെ മഹാരാജ്യം പെറ്റമ്മയാണെങ്കില്‍ ഉപജീവനാര്‍ഥം എത്തപ്പെട്ട ഈ മനോഹര തീരം നമ്മുടെ പോറ്റമ്മയാണ്.പരിശുദ്ധമായ റമാദാനിന്റെ രാപകലുകളെ പ്രാര്‍ഥനാ നിര്‍ഭരമാക്കുക.ഹംസ സാഹിബ് ഉദ്‌ബോധിപ്പിച്ചു.
ഇഫ്‌ത്വാറിനു ശേഷം ഖത്തറിലുള്ള ഉദയം മേഖലയിലെ ഉന്നത വിജയം കരഗതമക്കിയ പത്താം തരം പ്ലസ്‌ടു വിദ്യാര്‍ഥികളായ അമല്‍ ഷിഹാബുദ്ധീന്‍,അമന്‍ ഷിഹാബുദ്ധീന്‍ എന്നിവരെ അനുമോദിച്ചു.കൂടാതെ വിശുദ്ധ ഖുര്‍ആന്‍ ക്വിസ്സ് മത്സരത്തില്‍ വിജയം കൈവരിച്ച നൗഷാദ് പി.എ യെ പ്രത്യേകം ആദരിച്ചു.ചാവക്കാട് വിമന്‍സ് ഇസ്‌ലാമിയ്യ കോളേജ് പ്രിസിപ്പല്‍ ഇസ്‌മാഈല്‍ സഹിബ് വിജയികള്‍ക്ക് പാരിതോഷികങ്ങള്‍ സമ്മാനിച്ചു.
ഉദയം പഠനവേദി പ്രസിഡണ്ട് അബ്‌ദുല്‍ ജലീല്‍ എം.എം അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജാസ്സിം എന്‍.പി നന്ദി പ്രകാശിപ്പിച്ചു.ഇഫ്‌ത്വാര്‍ സജ്ജികരണങ്ങള്‍ക്ക് എന്‍.പി അഷ്‌റഫ് നേതൃത്വം നല്‍കി.