പ്രാര്‍ഥനയില്‍ നിഷ്‌ഠ പുലര്‍ത്തുന്നവരും ശുദ്ധമായ ജീവിത ക്രമം നിത്യമാക്കിയവരും ശരീരത്തെയും സമ്പത്തിനേയും സംസ്‌കരിക്കുന്നവരും ഉത്തരവാദിത്വ നിര്‍വഹണത്തെ ചര്യയാക്കിവരും വിജയിച്ചിരിക്കുന്നു എന്ന സ്രഷ്‌ടാവിന്റെ വചനങ്ങള്‍ വിശ്വാസിയുടെ മനസ്സിനേയും മസ്‌തിഷ്‌കത്തേയും മഥിച്ചു കൊണ്ടിരിക്കണം .അനൂബ് ഹസ്സന്‍ പറഞ്ഞു.ഉദയം പഠനവേദിയുടെ സംയുക്ത ജനറല്‍ ബോഡിയില്‍ വിശുദ്ധ വചനങ്ങള്‍ ഉദ്ധരിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അനൂബ്. ഉദയം പ്രസിഡന്റ് അസീസ് മഞ്ഞിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സക്രട്ടറി സക്കീര്‍ ഹുസ്സൈന്‍ സ്വാഗതം പറഞ്ഞു.