നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, April 4, 2010

ഖുബ മദ്രസ്സ ഉദ്‌ഘാടനം

പാവറട്ടി:
ഖുബ മദ്രസ്സയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം കാലത്ത് 9.30 ന്‌ ജനാബ് യൂസഫ് ഉമരി നിര്‍വഹിച്ചു.പ്രദേശത്തെ പൌരപ്രമുഖരും സര്‍സയ്യിദ് ട്രസ്‌റ്റ് പ്രതിനിധികളും നാട്ടുകാരും അടങ്ങുന്ന ജനാവലി ചടങ്ങില്‍ സംബന്ധിച്ചു.

ഡോക്‌ടര്‍ സെയ്‌തുമുഹമ്മദിന്റെ അധ്യക്ഷതയില്‍ ഉദ്‌ഘാടന പരിപാടികള്‍ ആരംഭിച്ചത്‌.
*****
പ്രദേശത്തിന്‌ മുഴുവന്‍ ഇസ്‌ലാമിക വിദ്യാഭ്യാസ രീതിയ്‌ക്ക് മാതൃകയാകും വിധം മദ്രസ്സത്തു ഖുബ ഉദ്‌ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു.മസ്‌ജിദ് ഖുബ 2003 ല്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ടതിനുശേഷം പാവറട്ടി മേഖലയില്‍ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്ത് നമുക്ക്‌ കൈവന്ന വലിയ അനുഗ്രഹമായി ഇതിനെ പരിഗണിക്കാം . 3 അധ്യാപകരും 4 ഡിവിഷനുകളും ഉള്ള മദ്രസ്സയില്‍ അമ്പതോളം വിദ്യാര്‍ഥികളാണ്‌ ഇപ്പോള്‍ ഉള്ളത്‌.വ്യവസ്ഥാപിതമായ പാഠ്യ പദ്ധതിയും പഠന രീതിയും തിരിച്ചറിഞ്ഞ്‌ ഇനിയും പ്രദേശവാസികള്‍ ഇവ്വിഷയത്തില്‍ എല്ലാ അര്‍ഥത്തിലും സഹകരിക്കും എന്ന്‌ പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവര്‍ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.മദ്രസ്സാ ഉദ്‌ഘാടനവും തുടര്‍ പ്രവര്‍ത്തനങ്ങളും പ്രദേശത്തിന്‌ പുതിയ അനുഭവമായി മാറി എന്ന്‌ വിലയിരുത്തപ്പെടുന്നു.കൂടാതെ വേനലവധിക്കാലത്ത് നാം സംഘടിപ്പിച്ച്പോരുന്ന പ്രത്യേക ക്യാമ്പ് ഇത്തവണയും വളരെ ഭംഗിയായി നടക്കുന്നുണ്ട്‌.പത്ത്‌ ദിവസം നീണ്ട്‌ നില്‍ക്കുന്ന ക്യാമ്പില്‍ സാമാന്യം മോശമല്ലാത്ത പങ്കാളിത്തം ഉള്ളതായി സെക്രട്ടറി ആര്‍.വി.എസ് തങ്ങള്‍ പറഞ്ഞു.