ഖുബ മദ്രസ്സ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം ഏപ്രില്‍ 3 ന് ജനാബ് യൂസഫ് ഉമരി (ജമാഅത്ത് ശൂറാ അംഗം ) നിര്‍വഹിക്കും .തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചാ ക്ളാസ്സിലും 10 ദിവസം നീണ്ട് നില്‍ക്കുന്ന അവധിക്കാല ക്യാമ്പിലും മത ശാസ്ത്ര സങ്കേതിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. മദ്രസ്സാ ഉദ്‌ഘാടനത്തിലും തുടര്‍ന്നുള്ള പരിപാടികളിലും എല്ലാ അര്‍ഥത്തിലും സഹകരിക്കണമെന്ന് ഖുബ അധ്യക്ഷന്‍ അഹ്വാനം ചെയ്‌തു.ഉദയം പഠനവേദിയുടെ ആഭിമുഖ്യത്തില്‍ വളരെ ആകര്‍ഷകമായി നടത്തപ്പെടുന്ന അവധിക്കാല ക്യാമ്പ് പ്രയോജനപ്പെടുത്താന്‍ പ്രദേശവാസികള്‍ ശ്രമിക്കണമെന്ന് ഉദയം പ്രസിഡന്റ് അഭ്യര്‍ഥിച്ചു.