ദോഹ: ഖത്തറിൽ ദീർഘകാല പ്രവാസിയും ഗുരുവായൂർ, ചൊവ്വല്ലൂർപടി സ്വദേശിയുമായ ജലാല്‍ ഹൃദയ സ്തംഭനം മൂലം തിങ്കളാഴ്ച (ജൂലായ് 30) രാത്രി 9 മണിയോടെ മരണമടഞ്ഞു.ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കുടുംബം ഖത്തറിലുണ്ട്.പരേതന്റെ മൂത്ത മകൾ ലുലു ജലാല്‍ ഖത്തർ ഫൗണ്ടേഷന്റെ കീഴിലുള്ള കോളേജിലും രണ്ടാമത്തെ മകൻ തമീം ജലാല്‍ എം.ഇ.എസ് സ്ക്കൂളിൽ പ്ലസ്‌ടു വിലും പഠിക്കുന്നു.അൽഖോർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃത ദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിൽ കൊണ്ടു പോയി മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ:-നൂര്‍ജഹാന്‍,മക്കള്‍:-ലുലു ജലാല്‍,തമീം ജലാല്‍. പിതാവ്:-പരേതനായ കുഞ്ഞു മുഹമ്മദ് ചൊവല്ലൂര്‍പടി,മതാവ്:- പരേതനായ വെന്മേനാട് പി.സി മുഹമ്മദിന്റെ പരേതയായ മൂത്ത സഹോദരി സൈനബ. സഹോദരങ്ങള്‍:-റസിയ,റഫീഖ്,സലീം,റഹ്‌മാന്‍,ഷാജി,ജുനൈദ്,ഷൗകത്ത്,മുന്തസ്.
ജലാല്‍ ചൊവ്വല്ലൂര്‍പടിയുടെ ആകസ്‌മിക നിര്യാണത്തില്‍ ഉദയം പഠന വേദി ദുഃഖം രേഖപ്പെടുത്തി.
മരണാനന്തര ഔദ്യോഗിക നടപടി ക്രമങ്ങളില്‍ സഹായിക്കാനും സഹകരിക്കാനും വി.എം റഫീഖും (ഉദയം) സി.എഫ് ജന സേവന വിഭാഗവും രംഗത്തുണ്ട്.
അല്‍ഖോര്‍ ആശുപത്രി പരിസരത്ത് ഇന്ന് ജൂലായ് 31 ചൊവ്വാഴ്‌ച വൈകീട്ട് 8 മണിക്ക് പരേതനു വേണ്ടിയുള്ള നമസ്കാരം നടക്കുമെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു.മൃതദേഹം നാളെ ആഗസ്റ്റ് ഒന്നിന് ബുധനാഴ്‌ച നാട്ടില്‍ ഖബറടക്കാന്‍ കഴിയും വിധം കൊണ്ടു പോകാന്‍ കഴിയുമെന്ന് പരേതന്റെ ബന്ധുവായ വി.എം റഫീഖ് അറിയിച്ചു.