പാവറട്ടി:ഖുബ മദ്രസ്സയുടെ പഠന സമയത്തിലും പഠന രീതിയിലും അവശ്യം ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പ്രവര്‍ത്തന സജ്ജമായതായി ഖുബ ട്രസ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു.പരിസരത്തെ രക്ഷാകര്‍ത്താക്കളുടെ പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് അഭിപ്രായ സമന്വയത്തിനു ശേഷമാണ് പുതിയ ക്രമം രൂപപ്പെടുത്തിയത് എന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കാലത്ത് 06.30 മുതല്‍ 07.30 വരെ ആഴ്‌ചയില്‍ അഞ്ചു ദിവസമായിരിയ്‌ക്കും മദ്രസ്സാ പഠന സമയം.വാരാന്ത ദിവസങ്ങള്‍ വിദ്യാര്‍ഥികളുടെ സൗകര്യം പരിഗണിച്ച് യഥോചിതം ഉപയോഗപ്പെടുത്താമെന്നും രക്ഷാകര്‍ത്താക്കളുടെ യോഗത്തില്‍ ധാരണയായി.ഖുര്‍ആന്‍ മാത്രം പഠിപ്പിക്കാന്‍ ഒരു ഹാഫിദിനെയും പൊതു വിഷയങ്ങളില്‍ പ്രാവീണ്യമുള്ള മറ്റൊരു അധ്യാപകനെയും മദ്രസ്സയുടെ ഉത്തരവദിത്തത്തിനു നിയോഗിച്ചിട്ടുണ്ട്.
മദ്രസ്സയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് എ.വി ഹംസ മാസ്റ്ററുമായി ബന്ധപ്പെടാവുന്നതാണ്. + 91 9447855415