നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, March 25, 2016

സുഹൈല്‍ ഖുറൈശി മരണപ്പെട്ടു

ദോഹ: സൈനുദ്ധീന്‍ ഖുറൈശിയുടെ മൂത്തമകന്‍ സുഹൈല്‍ (19) മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍‌ക്കായുള്ള എടപ്പാള്‍ കുമ്പിടിയിലുള്ള ഒരു പ്രത്യേക വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിയായിരുന്നു സുഹൈല്‍.ഹൃദയാഘാതമാണ്‌ മരണ കാരണമെന്നു വിദ്യാലയധികൃതരും ഡോക്‌ടര്‍‌മാരും അറിയിച്ചു.മരണ വിവരം അറിഞ്ഞ്‌ സൈനുദ്ധീന്‍ നാട്ടിലേയ്‌ക്ക്‌ പുറപ്പെട്ടിട്ടുണ്ട്‌.സുഹൈലിന്റെ താഴെ രണ്ട്‌ പെണ്‍‌മക്കള്‍ ഉണ്ട്‌.
 
ഖബറടക്കം നാളെ ശനി ഉച്ചയ്‌ക്ക്‌ മുമ്പ്‌ തിരുനെല്ലൂര്‍ ഖബര്‍‌സ്ഥാനില്‍ നടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

ദുഃഖ വാര്‍‌ത്തയറിഞ്ഞ്‌ ഗള്‍‌ഫില്‍ നിന്നും നാട്ടില്‍ നിന്നും അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുന്നുണ്ട്.ഇന്റര്‍നാഷണല്‍ ഉദയം,ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍,കള്‍‌ച്ചറല്‍ ഫോറം മണലൂര്‍ മണ്ഡലം തുടങ്ങിയവയുടെ പ്രതിനിധികള്‍ ദുഃഖം രേഖപ്പെടുത്തി.