നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, March 24, 2016

അസീസ്‌ ആര്‍.വിയ്‌ക്ക്‌ യാത്രയയപ്പ്‌ നല്‍‌കി

ദോഹ:ഉദയം പഠനവേദിയുടെ പ്രാരം‌ഭ കാലം മുതല്‍ സജീവ സാന്നിധ്യമായ ഒരു വ്യക്തിത്വം ആര്‍.വി.അബ്‌ദുല്‍ അസീസ്‌ പ്രവാസം മതിയാക്കി പോകുമ്പോള്‍ ഈ കൂട്ടായ്‌മയ്‌ക്ക്‌ വേണ്ടി നമ്മുടെ പ്രദേശത്ത്‌ സജീവമാകാന്‍ ഒരാള്‍ കൂടെ എന്ന സന്തോഷമുണ്ടാകുന്നു.അബ്‌ദുല്‍ ജലീല്‍ എം.എം പറഞ്ഞു.ഉദയം പഠനവേദിയുടെ പ്രത്യേക യോഗത്തില്‍ സം‌സാരിക്കുകയായിരുന്നു പ്രസിഡണ്ട്‌ അബ്‌ദുല്‍ ജലീല്‍.
പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളായ ജാസിം എന്‍.പി,അബ്‌ദുല്‍ അസീസ്‌ എ.പി,അഷറഫ്‌ എന്‍.പി,അബ്‌ദുല്‍ ജലീല്‍ വി.വി,റഫീഖ്‌ വി.എം,മുക്താര്‍ എം.എം,ഷാജുദ്ധീന്‍ എം.എം,നൗഷാദ്‌ തൊയക്കാവ്‌,കുഞ്ഞു മുഹമ്മദ്‌ കെ.എച്‌,ഷാജഹാന്‍ എ.വി തുടങ്ങിയവര്‍ യാത്രാ മം‌ഗളം നേര്‍‌ന്നു സം‌സാരിച്ചു.കാല്‍ നൂറ്റാണ്ടിലധികമായി ഖത്തറില്‍ ജോലി ചെയ്‌തു തിരിച്ചു പോകുമ്പോള്‍ ഉദയം പഠനവേദി പോലുള്ള ഒരു നന്മയുടെ കൂട്ടായ്‌മയോടൊപ്പം കൂടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു ആര്‍.വി.അബ്‌ദുല്‍ അസീസ്‌ തൊയക്കാവ്‌ മറുപടി പ്രസം‌ഗത്തില്‍ പറഞ്ഞു.ഉദയം മജ്‌ലിസില്‍ ചേര്‍‌ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജാസിം എന്‍.പി സ്വാഗതവും സെക്രട്ടറി അസീസ്‌ എ.പി നന്ദിയും പ്രകാശിപ്പിച്ചു.