നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, November 25, 2021

വി.പി ഷം‌സുദ്ദീന്‍

നാല്‌ പതിറ്റാണ്ടിന്റെ പ്രവാസത്തിന് തിരശ്ശീല. പൈങ്കണ്ണിയൂര്‍ പ്രവാസി മഹല്ല്‌ കൂട്ടായ്‌മയുടെ സാരഥികളില്‍ പ്രമുഖന്‍, ഉദയം പഠനവേദി ഖത്തര്‍ ഘടകം സീനിയര്‍, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) അബുഹമൂർ യൂണിറ്റിലെ കഴിഞ്ഞ പ്രവര്‍‌ത്തന വര്‍‌ഷത്തെ സെക്രട്ടറിയും പുതിയ പ്രവര്‍‌ത്തന വര്‍‌ഷത്തെ ജോയിന്റ് സെക്രട്ടറിയുമായി സേവനം ചെയ്‌ത സജീവ പ്രവര്‍‌ത്തകൻ‌,കുറച്ച്‌ കാലമായി ശാരീരികമായ പ്രയാസങ്ങളിലും ചികിത്സയിലും കഴിയുകയായിരുന്നു. ഇനിയും ജോലിയില്‍ തുടരാന്‍ സാധിക്കാത്ത അവസ്ഥയിൽ അടുത്ത ദിവസം നാട്ടിലേക്ക്‌ മടങ്ങാനിരിക്കെ അടിയന്തിരമായി ഹമദ്‌ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ആഴ്‌ചകളോളമുള്ള ചികിത്സക്കും പരിചരണത്തിനും ശേഷം ഹമദ്‌ മെഡിക്കല്‍‌സിന്റെ ലോങ് ടേം കെയറിലേക്ക്‌ മാറ്റിയിരുന്നു. ഏകദേശം എമ്പത് ദിവസത്തെ ശുശ്രൂഷകള്‍‌ക്ക്‌ ശേഷം ഇന്ന്‌ നവം‌ബര്‍ 25 ന്‌ നാട്ടിലേക്ക്‌ യാത്രയാകുന്നു. ശാരീരിക പ്രയാസങ്ങളനുഭവിക്കുന്ന രോഗികള്‍‌ക്കുള്ള യാത്രാ പ്രൊട്ടോകോള്‍ അനുസരിച്ചുള്ള മെഡിക്കല്‍ ടീം കൂടെയുണ്ടാകും. 

സി.ഐ.സി റയാന്‍ സോണ്‍ നേതൃത്വവും ഉദയം പ്രതിനിധികളും യാത്രക്കുള്ള ഒരുക്കത്തില്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. നാട്ടില്‍ എത്തുമ്പോള്‍ അവശ്യമായ മെഡിക്കല്‍ ഒരുക്കങ്ങള്‍ പൂര്‍‌ത്തീകരിച്ചതായി എന്‍.പി അഷ്‌റഫും, വി. എം. റഫീഖും അറിയിച്ചു.എയര്‍‌പോര്‍‌ട്ടിലും ഫ്ലൈറ്റില്‍ കയറും വരെയും മുക്താര്‍ എം.എം കൂടെയുണ്ടായിരുന്നു.

നാട്ടിലെ മെഡിക്കല്‍ ടീമിനെയും തൃശൂര്‍ ദയ ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളും കോഡിനേറ്റ് ചെയ്‌തത്‌ വി.എം റഫീഖ്‌ ആയിരുന്നു.

പ്രതിസന്ധി ഘട്ടത്തില്‍ അവസരത്തിനൊത്ത്‌ ഉണര്‍‌ന്ന്‌ സഹകരിച്ച സഹായിച്ച എല്ലാവര്‍‌ക്കും ഷം‌സുദ്ദീന്‍ നന്ദി പ്രകാശിപ്പിച്ചു.പ്രാര്‍‌ഥിക്കാന്‍ പ്രത്യേകം ഓര്‍‌മ്മപ്പെടുത്തി കൊണ്ടാണ്‌ അദ്ദേഹം ദോഹ വിട്ടത്.

=======

ഉദയം പഠനവേദി