നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, November 20, 2021

അസ്‌‌മ ഷറിന്‍

കോവിഡ്‌ പ്രതിസന്ധികാലത്ത് നേര്‍‌ക്ക്‌ നേര്‍ പലതും ഓര്‍‌ക്കാപ്പുറത്ത്‌ അടക്കപ്പെട്ടു എന്നപോലെ പല വാതിലുകളും വാതായനങ്ങളും തുറക്കപ്പെട്ടു എന്നതും വസ്‌‌തുതയാണ്‌ വാസ്‌‌തവമാണ്‌.പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ കൗമരക്കാരും യുവാക്കള്‍ യുവതികള്‍ വയോ വൃദ്ധര്‍‌ പോലും പുതിയ സിദ്ധികള്‍ പുറത്തെടുത്തു എന്നാണ്‌ നാട്ടു വര്‍‌ത്തമാനം.

മുല്ലശ്ശേരി പരിധിയില്‍ തന്നെ എത്രയോ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.മുഹമ്മദ് യാസിര്‍ കേലാണ്ടത്തിന്റെ സിനിമാ സം‌രം‌ഭം എന്ന ആശയം ഒരു പക്ഷെ കോവിഡ്‌ കാലം സമ്മാനിച്ചതത്രെ.എന്നല്ല മുടി എന്ന സിനിമയുടെ കഥാ പശ്ചാത്തലം പോലും കോവിഡ്‌ തന്നെ.

തിരുനെല്ലൂരിലെ അസ്‌‌മ ഷറിന്‍ എന്ന പ്രതിഭയുടെ വരകളിലേക്കുള്ള പശ്ചാത്തലം ഇതു പോലെ കോവിഡ്‌ കാലത്തെ വിരസതയില്‍ നിന്നുള്ള മോചനത്തിന്‌ കണ്ടെത്തിയതാണെന്നു പറയാം.

സുറത്ത് ഇഖ്‌‌ലാസ് - ആയത്തുല്‍ കുര്‍‌സി ഒക്കെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചെയ്‌തിട്ടുണ്ട്‌.അറബി കലിഗ്രാഫി എന്ന വിശാലമായ മേഖലയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ ഈ പഠനകാലത്ത് കഴിഞ്ഞു കൊള്ളണമെന്നില്ല.എങ്കിലും വലിയ ഒരു സാധ്യതയിലേക്കുള്ള അസ്‌‌മയുടെ ചുവടുവെപ്പുകളെ പ്രോത്സാഹിപ്പിക്കാം.ലിറ്റില്‍ ഫ്ലവര്‍ ഗുരുവായൂരില്‍ ബി.എസ്‌.സി ഒന്നാം വര്‍‌ഷ വിദ്യാര്‍‌ഥിനിയായ വളര്‍‌ന്നു വരുന്ന ഈ വരക്കാരി അര്‍.വി അബ്‌ദുല്‍ കബീര്‍ സാഹിബിന്റെ മകളാണ്‌.