അബൂദബിയിലെ അൽ മുഹൈരി കോൺട്രാക്ടിങ് കമ്പനിയിൽ ഡ്രാഫ്റ്റ്സ്മാനായി മുംബെയിൽനിന്ന് റിക്രൂട്ട് ചെയ്ത് 1988 ഒക്ടോബറിലാണ് അബൂദബിയിലെത്തുന്നത്. ഖാലിദിയയിലെ കമ്പനിയിൽ ക്വാണ്ടിറ്റി സർവേയർ ജോലിയിലേക്കാണ് ആദ്യമാറ്റം. തുടർച്ചയായി ഈ കമ്പനിയിൽ 19 വർഷത്തെ സേവനം അവസാനിപ്പിക്കുന്നത് സീനിയർ ക്വാണ്ടിറ്റി സർവേയർ ആയിട്ടായിരുന്നു.
2007ൽ അൽദാർ ലേയിങ് അറൂക്ക് കമ്പനിയിൽ കമേഴ്സ്യൽ മാനേജറായി ചേർന്നു. നാല് വർഷം ഈ ജോലിയിൽ തുടർന്നു. 2011ൽ ലൈറ്റെൻ ഇൻറർനാഷനൽ കമ്പനിയിലേക്ക് ജോലി മാറി. ശൈഖ് ഖലീഫ പോർട്ടിന്റെയും അബൂദബിയിലെ കോയിൻ ബിൽഡിങ്ങിെൻറയും കരാർ ജോലികളുടെ പ്രോജക്ടിൽ ജോലിചെയ്തു.രണ്ടു പതിറ്റാണ്ടോളം ജോലി ചെയ്തിരുന്ന അൽ മുഹൈരി കോൺട്രാക്ടിങ് കമ്പനിയിലെ ജനറൽ മാനേജറായിരുന്ന രിയാദ് അൽ ആസാദിയുടെ നിർബന്ധപ്രകാരം അദ്ദേഹത്തിന്റെ മകന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിച്ച അജിലിറ്റി എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയിലേക്ക് 2014ൽ ജോലി മാറി.
അവിടെ കമേഴ്സ്യൽ മാനേജറായി ജോലിയിലിരിക്കെയാണ് 33 വർഷത്തെ പ്രവാസം മതിയാക്കാൻ തീരുമാനിച്ചത്. 24ാം വയസ്സിൽ പ്രവാസം ആരംഭിച്ച റഫീഖ് 57ാം വയസ്സിൽ മടങ്ങാൻ തീരുമാനിച്ചത് ശേഷിക്കുന്നകാലം നാട്ടിലുള്ള 87 വയസ്സുകാരി ഉമ്മ റുഖിയയോടൊപ്പം കഴിയണമെന്നുള്ള വലിയ ആഗ്രഹത്തിലാണ്. അടുത്തിടെ കോവിഡ് ബാധിതയായെങ്കിലും അതിജീവിച്ച ഉമ്മയോടൊപ്പമുള്ള ജീവിതമാണ് മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതെന്ന് റഫീഖ് പറയുന്നു.
ദീർഘകാലം അബൂദബിയിൽ പ്രവാസിയായിരുന്ന പിതാവ് മൂന്നു വർഷം മുമ്പാണ് മരിച്ചത്.റിട്ടയർമെൻറ് കാലത്തും നാട്ടിൽ ഓൺലൈനായി വിദൂര ജോലി ചെയ്യാനുള്ള തീരുമാനത്തോടെയാണ് മടങ്ങുന്നത്. അജിലിറ്റി എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയുമായുള്ള ബന്ധം പൂർണമായും വിടാതെയാണ് നാട്ടിലേക്ക് മടക്കം. സേവനത്തിെൻറ അവസാന ആനുകൂല്യവും വാങ്ങിയാണ് പോകുന്നതെങ്കിലും വിസ റദ്ദാക്കുന്നില്ല. കമ്പനിയുടെ ലാപ്ടോപ് ഉൾപ്പെടെ ഓൺലൈൻ ജോലിക്കുള്ള സൗകര്യങ്ങളുമായാണ് പടിയിറങ്ങുന്നത്. എപ്പോൾ തിരിച്ചുവരണമെന്ന് തോന്നിയാലും വരാം. 33 വർഷത്തെ സേവനകാലയളവിൽ ഒരിക്കൽപോലും ജോലിതേടി ഒരു സ്ഥാപനത്തിലേക്കും സി.വി അയച്ചിട്ടില്ല. ഒരു സ്ഥാപനത്തിൽനിന്ന് അടുത്തതിലേക്ക് എന്നനിലയിൽ അബൂദബിയിലെ പ്രവാസത്തിനിടെ നാല് കമ്പനികൾ മാറിയപ്പോഴും പുതിയ അവസരങ്ങൾ തന്നെ തേടി എത്തുകയായിരുന്നുവെന്നാണ് റഫീഖ് പറയുന്നത്.ഭാര്യ: സീനത്ത്. മക്കൾ: ഹിബ, ദിയ, ഇരട്ടക്കുട്ടികളായ സൽമ അൻവർ, സുൽത്താന ഷെബിൻ (ഇരുവരും കുടുംബസമേതം അബൂദബിയിൽ).
മാധ്യമം